Latest News

സ്ത്രീകളുടെ ചേലാകര്‍മം നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസയച്ച് സുപ്രിംകോടതി

സ്ത്രീകളുടെ ചേലാകര്‍മം നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസയച്ച് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: സ്ത്രീകളുടെ ചേലാകര്‍മം നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസയച്ച് സുപ്രിംകോടതി. ഈ ആചാരം ഇസ് ലാമിന്റെ അനിവാര്യ ഭാഗമല്ലെന്നും കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കുന്നതാണെന്നും ആരോപിച്ച് ചേത്ന വെല്‍ഫെയര്‍ സൊസൈറ്റി എന്ന സന്നദ്ധ സംഘടന സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

വൈദ്യശാസ്ത്രപരമായ കാരണങ്ങളില്ലാതെ പ്രായപൂര്‍ത്തിയാകാത്തവരുടെ ജനനേന്ദ്രിയത്തില്‍ സ്പര്‍ശിക്കുന്നത് നിയമലംഘനമാണെന്നും ലോകാരോഗ്യ സംഘടന പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും മനുഷ്യാവകാശങ്ങളുടെ കടുത്ത ലംഘനമായി ചേലാകര്‍മ്മത്തെ കണക്കാക്കിയിട്ടുണ്ടെന്നും ഹരജിയില്‍ പറയുന്നു. ഗുരുതരമായ ആരോഗ്യപ്രശ്‌നം ,അണുബാധ, പ്രസവവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, മറ്റ് ഗുരുതരമായ ശാരീരിക വൈകല്യങ്ങള്‍ എന്നിവയ്ക്ക് ഇത് കാരണമാകുമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Next Story

RELATED STORIES

Share it