Latest News

പത്രവാര്‍ത്ത തുണയായി; സപ്ലൈക്കോ നെല്ല് കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുതീര്‍ത്തു

ഇക്കഴിഞ്ഞ ഫെബ്രുവരി 14 നാണ് കര്‍ഷകരുടെ പക്കല്‍ നിന്നും ഏറ്റെടുത്ത നെല്ല് വാഹനങ്ങളില്‍ കയറ്റിക്കൊണ്ടു പോയത്.

പത്രവാര്‍ത്ത തുണയായി; സപ്ലൈക്കോ നെല്ല് കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുതീര്‍ത്തു
X

മാള: പുത്തന്‍ചിറയിലെ കര്‍ഷകര്‍ക്ക് കൊടുത്തുതീര്‍ക്കാനുള്ള നെല്ലിന്റെ വില പൂര്‍ണമായും സര്‍ക്കാര്‍ കൊടുത്തുതീര്‍ത്തു. ഇതുസംബന്ധിച്ച് പുറത്തുവന്ന പത്രവാര്‍ത്തയെ തുടര്‍ന്നാണ് സപ്ലെക്കോയുടെ നടപടി. കര്‍ഷകര്‍ക്ക് ഇന്നലെ തന്നെ മുഴുവന്‍ തുകയ്ക്കും ചെക്ക് നല്‍കിയിട്ടുണ്ട്.

പുത്തന്‍ചിറ പാടശേഖരത്തില്‍ നിന്ന് സപ്ലൈക്കോ നെല്ല് കൊണ്ട് പോയി ഒരു മാസം പിന്നിട്ടിട്ടും എസ്ബിഐ അക്കൗണ്ട് ഉള്ളവര്‍ക്ക് പൈസ കിട്ടിയിരുന്നില്ല. മറ്റ് ബാങ്കുകളില്‍ അക്കൗണ്ട് ഉള്ളവര്‍ക്ക് ഒരു മാസം തികയുന്നതിന് മുന്‍പ് തുക കിട്ടിയിരുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരി 14 നാണ് കര്‍ഷകരുടെ പക്കല്‍ നിന്നും ഏറ്റെടുത്ത നെല്ല് വാഹനങ്ങളില്‍ കയറ്റിക്കൊണ്ടു പോയത്. കര്‍ഷക സമിതി ഭാരവാഹിയായ പി സി ബാബു, എസ്ബിഐ മാള ബാങ്കില്‍ ഈ മാസം രണ്ടിന് അപേക്ഷ വയ്ക്കുകയും 17 ന് ആര്‍ബിഐയിലേക്ക് പരാതി അയക്കുകയും ചെയ്തു. ഇതും പത്രവാര്‍ത്തകളും കൂടിയായതോടെയാണ് സപ്ലൈക്കോ നടപടികള്‍ വേഗത്തിലാക്കിയത്. സംഭവം വാര്‍ത്തയാക്കിയ മുഴുവന്‍ പത്രപ്രവര്‍ത്തകര്‍ക്കും പി സി ബാബു നന്ദി അറിയിച്ചു.

Next Story

RELATED STORIES

Share it