Latest News

'എംഎല്‍എ അല്ലെ, അപ്പോള്‍ വരും'; രാഹുല്‍ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ച് സണ്ണി ജോസഫ്

എംഎല്‍എ അല്ലെ, അപ്പോള്‍ വരും; രാഹുല്‍ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ച് സണ്ണി ജോസഫ്
X

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍ വന്നത് എംഎല്‍എ ആയതുകൊണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. നിയമസഭയില്‍ അദ്ദേഹം ഒരംഗമാണെന്നും, അത് ജനങ്ങള്‍ തിരഞ്ഞെടുത്ത ഒന്നാണെന്നും അതുകൊണ്ടുതന്നെ അവിടെ എത്താം എന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറുന്ന സമീപനമാണ് പിന്നീട് സണ്ണി ജോസഫ് എടുത്തത്. ശേഷം, അധിക ചോദ്യങ്ങള്‍ക്ക് മുഖം കൊടുക്കാതെ സണ്ണി ജോസഫ് പോകുകയായിരുന്നു.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍ നിന്ന് കുറച്ചു കഴിഞ്ഞ ശേഷം പുറത്തിറങ്ങി. ഒരു കുറിപ്പുകിട്ടിയതിനു പിന്നാലെയാണ് പുറത്തിറങ്ങിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ എതിര്‍പ്പ് തള്ളിയാണ് രാഹുല്‍ സഭയിലെത്തിയത്. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട രാഹുല്‍ പ്രത്യേക ബ്ലോക്കിലാണ് ഇരുന്നത്. പ്രതിപക്ഷനിരയിലെ അവസാന സീറ്റിലാണ് രാഹുല്‍ നിയമസഭയില്‍ ഇരുന്നത്.

Next Story

RELATED STORIES

Share it