- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സുന്നീ ജമാഅത്ത് മീലാദ് നേതൃത്വം നല്‍കുന്ന വയോജന സംഗമങ്ങള്‍ക്ക് തുടക്കമായി

കൊച്ചി: സുന്നീ ജമാഅത്ത് റബീഉല്‍ അവ്വല്‍ ഒന്നു മുതല്‍ സംസ്ഥാന തലത്തില്‍ മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി നരച്ചവരെ നിരസിക്കരുത് എന്ന പ്രമേയത്തില്‍ നടക്കുന്നു വയോജന സംഗമങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ജില്ലയിലെ കൂവള്ളൂര്‍ മജ്‌ലിസുന്നൂര്‍ കാംപസില്‍ നടന്നു. ഒക്ടോബര്‍ 16 മുതല്‍ 22 വരെ ഒരു വാരമാണ് വയോജന സംഗമങ്ങള്‍.
മനുഷ്യ ജീവിതത്തിന്റെ മൂന്നാം ഘട്ടമായ വാര്‍ദ്ധക്യം ശൈശവം പോലെ തന്നെ ദൗര്‍ബല്യവും ചാപല്യവും നിറഞ്ഞതാകയാല്‍ വൃദ്ധരും നരച്ചവരും സമൂഹത്തിന്റെ പ്രത്യേക കാരുണ്യവും പരിഗണനയും അര്‍ഹിക്കുന്നവരാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ സിറാജുദ്ദീന്‍ മൗലവി വീരമംഗലം അഭിപ്രായപ്പെട്ടു. സ്രഷ്ടാവായ അല്ലാഹുവിനെ മാനിക്കുന്നതിന്റെ ഭാഗം തന്നെയാണ് നരച്ചവരെ മാനിക്കുന്നതെന്ന് ഇസ് ലാം പഠിപ്പിക്കുന്നു. അഭൗതികമായ ജീവിതൈശ്വര്യം വൃദ്ധരോടൊപ്പമാണെന്ന തിരുവചനം പ്രസക്തമാണെന്നും വളര്‍ന്നു വരുന്ന ഉപഭോഗ സംസ്‌കാരത്തിന്റെയും പ്രയോജനവാദത്തിന്റെയും പരിണിതിയെന്നോണം പുതിയ സമൂഹത്തില്‍ മുളച്ചുപൊന്തുന്ന വൃദ്ധസദനങ്ങള്‍ ആശങ്കയുളവാക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാണക്കാട് സയ്യിദ് അബ്ദുല്‍ ഖയ്യും ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനാ നേതാക്കളായ വി.പി ഫരീദുദ്ദീന്‍ ഉസ്താദ് (സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ), വി എച്ച് മുഹമ്മദ് മൗലവി (ദക്ഷിണ കേരളാ ജംഇയ്യത്തുല്‍ ഉലമാ), ബാവാ ദാരിമി (അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമാ), അഷ്‌റഫ് അഷ്‌റഫി (സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ), അഷ്‌റഫ് ബാഖവി കാളികാവ് (എസ്‌വൈഎഫ് സംസ്ഥാന ജന: സെക്രട്ടറി), ബഷീര്‍ വഹബി അടിമാലി, സിദ്ദീഖ് ബാഖവി മണിക്കര്‍, ഹസന്‍ അഷ്‌റഫി മുവാറ്റുപുഴ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കേരളാ സുന്നീ ജമാഅത്ത് സംസ്ഥാന സെക്രട്ടറി ഒടിയപാറ അഷ്‌റഫ് ബാഖവി സ്വാഗതവും ഷംസുദ്ദീന്‍ വഹബി പോഞ്ഞാശ്ശേരി നന്ദിയും പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















