Latest News

നേമത്തെ ഒമ്പതു വയസ്സുകാരിയുടെ മരണം ആത്മഹത്യയെന്ന് പോലിസ്

നേമത്തെ ഒമ്പതു വയസ്സുകാരിയുടെ മരണം ആത്മഹത്യയെന്ന് പോലിസ്
X

തിരുവനന്തപുരം: തിരുവനന്തപുരം നേമത്ത് ഒമ്പതു വയസ്സുകാരി മരിച്ചതിൽ ദുരൂഹതയില്ലെന്ന് പോലിസ്. കുട്ടി ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. നാലാം ക്ലാസ് വിദ്യാർഥിനിയായ അഹല്യയാണ് മരിച്ചത്.

സംഭവത്തെ ക്കുറിച്ച് പോലിസ് പറയുന്നതിങ്ങനെ, ഒന്നരവയസ്സുള്ള അനിയത്തിയെ നോക്കാൻ മാതാവ് അഹല്യയെ ഏൽപ്പിച്ചു. എന്നാൽ ഇടക്കെപ്പോഴോ കുട്ടി നിലത്തു വീഴുകയും ഇതിൻ്റെ പേരിൽ മാതാവ് അഹല്യയെ വഴക്കു പറയുകയും ചെയ്തു. പിന്നീട് കുട്ടിയെ അഹല്യയെ തന്നെ ഏൽപ്പിച്ച് അടുത്ത വീട്ടിലേക്ക് അവർ മരുന്നു വാങ്ങാൻ പോയി. തിരികെ വന്നപ്പോഴാണ് മുറിയിലെ ഫാനിൽ ജീവനൊടുക്കിയ അഹല്യയെ കാണുന്നത്.

തന്നെക്കാൾ സ്നേഹം ചെറിയ കുഞ്ഞിനോട് കാണിക്കുന്നുണ്ടെന്ന പരാതി അഹല്യ പങ്കുവച്ചിരുന്നതായാണ് വിവരം. തന്നെ ആർക്കും ഇഷ്ടമല്ലെന്ന തോന്നൽ കുട്ടിയെ മരിക്കാൻ പ്രേരിപ്പിക്കുകയായിരുന്നെന്ന് പോലിസ് പറയുന്നു. കട്ടിലിൽ കസേര വച്ച് കയറി, പ്ലാസ്റ്റിക് കയറുകൊണ്ട് ഫാനിൽ കുടുക്കുണ്ടാക്കിയാണ് കുട്ടി ജീവനൊടുക്കിയത്. സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന് ആരോപിക്കുമ്പോഴും മറ്റൊരു തെളിവും കണ്ടെത്താനായില്ലെന്നാണ് പോലിസ് ഭാഷ്യം.

Next Story

RELATED STORIES

Share it