Latest News

കാബൂളില്‍ ബോംബ് ആക്രമണം: 18 മരണം

ആക്രമണത്തില്‍ പങ്കാളിത്തമില്ലെന്ന് താലിബാന്‍ അറിയിച്ചിട്ടുണ്ട്.

കാബൂളില്‍ ബോംബ് ആക്രമണം: 18 മരണം
X

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ വിദ്യാഭ്യാസ കേന്ദ്രത്തിന് പുറത്ത് നടന്ന ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെടുകയും 57 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഉന്നതവിദ്യാഭ്യാസ വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്സുകള്‍ നല്‍കുന്ന സ്വകാര്യ കേന്ദ്രത്തിലാണ് സ്ഫോടനമുണ്ടായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രധാനമായും ഷിയ വിഭാഗക്കാരണ് ഇവിടെയുണ്ടായിരുന്നത്. 50ലേറെ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണസംഖ്യ ഉയരുമെന്ന് ആശങ്കയുണ്ട്.

ആക്രമണത്തില്‍ പങ്കാളിത്തമില്ലെന്ന് താലിബാന്‍ അറിയിച്ചിട്ടുണ്ട്. ബോംബുമായി വിദ്യാഭ്യാസ കേന്ദ്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ച വ്യക്തിയെ സുരക്ഷാ ഗാര്‍ഡുകള്‍ തിരിച്ചറിഞ്ഞതോടെ വഴിയില്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it