Latest News

തമിഴ്‌നാട്ടിലെ രണ്ടാമത്തെ ക്ഷേത്ര ഗായികയായി സുഹഞ്ജന സ്ഥാനമേറ്റു

തമിഴ്‌നാട്ടിലെ രണ്ടാമത്തെ ക്ഷേത്ര ഗായികയായി സുഹഞ്ജന സ്ഥാനമേറ്റു
X

ചെന്നൈ: സുഹഞ്ജന ഗോപിനാഥ് തമിഴ്‌നാട്ടിലെ രണ്ടാമത്തെ വനിതാ ക്ഷേത്ര ഗായികയായി സ്ഥാനമേറ്റു. തമിഴ്‌നാട്ടില്‍ ഒതുവാര്‍ എന്ന പേരിലാണ് ക്ഷേത്രങ്ങളില്‍ ഭക്തിഗീതങ്ങള്‍ ആലപിക്കുന്നവര്‍ അറിയപ്പെടുന്നത്. സാധാരണ പുരുഷന്മാരെ മാത്രം നിയമിക്കുന്ന ഈ തസ്തികയില്‍ ഒരു സ്ത്രീയെ നിയമിക്കുന്നത് ഇത് രണ്ടാം തവണയാണ്.

എന്നാല്‍ നിലവില്‍ തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിലെ ഏക ഗായിക സുഹഞ്ജനയാണ്. ആദ്യം ഗായികമായി നിയമിക്കപ്പെട്ട വനിത 2000ത്തില്‍ രാജിവച്ചുപോയി.

ആഗസ്ത് 14ാം തിയ്യതിയാണ് എം കെ സ്റ്റാലിന്‍ ഒതുവാരായി സഹഞ്ജനയെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് കൈമാറിയത്. അന്നുതന്നെ 24 അബ്രാഹ്മണ പൂജാരിമാരെയും നിയമിച്ചു.

ചെന്നൈയിലെ മാടമ്പാക്കത്തെ ധേനുപുരീശ്വര ക്ഷേത്രത്തിലാണ് സുഹഞ്ജനയെ ഒതുവാരായി നിയമിച്ചത്.

സുഹഞ്ജന തേവാരപ്പതികത്തിലെ ഏതാനും ശ്ലോകങ്ങള്‍ ആലപിക്കുന്ന 2.5 മിനിറ്റ് വീഡിയോ വൈറലായിരിക്കുകയാണ്.

പത്ത് വര്‍ഷമായി ഭക്തിഗാനങ്ങളും കീര്‍ത്തനങ്ങളും ആലപിക്കുന്ന സഹഞ്ജന കരൂര്‍ സാമിനാഥന്റെ കീഴിലാണ് തേവാരവും തിരവസകവും ഹൃദിസ്ഥമാക്കിയത്.

Next Story

RELATED STORIES

Share it