Latest News

സുഭിക്ഷയുടെ സര്‍ജിക്കല്‍ മാസ്‌ക് പുറത്തിറക്കി

സുഭിക്ഷയുടെ സര്‍ജിക്കല്‍ മാസ്‌ക് പുറത്തിറക്കി
X

കോഴിക്കോട്: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാതൃകാപരമായ പ്രവര്‍ത്തനവുമായി സുഭിക്ഷ. സുഭിക്ഷ നിര്‍മ്മിക്കുന്ന സര്‍ജിക്കല്‍ മാസ്‌കിന്റ കോഴിക്കോട് ജില്ലാ മാര്‍ക്കറ്റ് ലോഞ്ചിങ് കലക്ടര്‍ എന്‍ തേജ് ലോഹിത് റെഡ്ഡി നിര്‍വ്വഹിച്ചു.

കലക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ആദ്യ വില്‍പന ജില്ലാ പഞ്ചായത്ത് സെക്രട്ടറി അഹമ്മദ് കബീര്‍ നിര്‍വ്വഹിച്ചു.

കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്ററും സുഭിക്ഷാ ഡയറക്ടറുമായ പി സി കവിത അധ്യക്ഷത വഹിച്ചു. സുഭിക്ഷാ ചെയര്‍മാന്‍ എം കുഞ്ഞമ്മത് മാസ്റ്റര്‍, സുഭിക്ഷ ഡയറക്ടര്‍ പ്രമീള, പിഎയു പ്രോജക്ട് ഓഫിസര്‍ ജോണ്‍സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സുഭിക്ഷ മാസ്‌ക് കലക്ട്രേറ്റ് സുഭിക്ഷാ സ്റ്റാളിലും കണ്‍സ്യൂമര്‍സ്‌റ്റോറിലും ലഭ്യമാവും.

Next Story

RELATED STORIES

Share it