Latest News

മൈഗ്രേന്‍ ചികില്‍സയ്ക്ക് അക്യുപങ്ചര്‍ ഫലപ്രദമെന്ന് പഠനം

ലോകത്ത് 100കോടിയോളം പേര്‍ മൈഗ്രേന്‍ രോഗികളാണെന്നാണ് കണക്ക്.

മൈഗ്രേന്‍ ചികില്‍സയ്ക്ക് അക്യുപങ്ചര്‍ ഫലപ്രദമെന്ന് പഠനം
X

വാഷിങ്ടണ്‍: മൈഗ്രേന്‍ ചികില്‍സയ്ക്ക് മറ്റ് പല ചികില്‍സാരീതികളെക്കാന്‍ അക്യുപങ്ചര്‍ ഫലപ്രദമാണെന്ന് ഗവേഷകര്‍ കണ്ടെത്തിയതായി റിപോര്‍ട്ട്. ബ്രിട്ടീഷ് മെഡിക്കല്‍ ജേണല്‍(ബിഎംജെ)ലിലാണ് ഇതുസംബന്ധിച്ച പഠനറിപോര്‍ട്ട് പ്രസിദ്ധീകരിച്ചത്. തങ്ങളുടെ രോഗികള്‍ക്ക് അക്യുപങ്ചര്‍ കൂടെ നിര്‍ദേശിക്കാന്‍ ഡോക്ടര്‍മാരോട് ഗവേഷകര്‍ അഭ്യര്‍ത്ഥിച്ചു. ചൈനീസ് ഗവേഷകരാണ് പഠനം നടത്തിയത്. അക്യുപങ്ചറിലെ വ്യത്യസ്ത രീതികള്‍ തമ്മിലുള്ള താരതമ്യവും പഠനത്തിന്റെ ഭാഗമായിരുന്നു.

ലോകത്ത് 100കോടിയോളം പേര്‍ മൈഗ്രേന്‍ രോഗികളാണെന്നാണ് കണക്ക്. മൈഗ്രേന്‍ വലിയൊരു ശതമാനം ജനങ്ങളുടെയും ജീവിതാവസ്ഥയെ ദുരിതത്തിലാഴ്ത്തുന്ന രോഗമായാണ് കണക്കാക്കുന്നത്.

മൈഗ്രേന്‍ തലവേദന കുറക്കുന്നതിനുള്ള മരുന്നുകള്‍ ലഭ്യമാണെങ്കിലും പലരുടെ കാര്യത്തിലും മരുന്നുചികില്‍സ ഫലപ്രദമല്ല. മാത്രമല്ല, പലരും മരുന്നുചികില്‍സഒഴിവാക്കാറാണ് പതിവ്.

ചൈനയില്‍ ശരാശരി 37 വയസ്സുള്ള 147 രോഗികളിലാണ് പഠനം നടത്തിയത്. ജൂണ്‍ 2016 മുതല്‍ നവംബര്‍ 2017 വരെയുള്ള കാലയളവില്‍ ചൈനയിലെ വ്യത്യസ്ത ആശുപത്രികളില്‍ നിന്നാണ് രോഗികളെ തിരഞ്ഞെടുത്തത്. തിരഞ്ഞെടുത്തവരില്‍ ഒരാളും മുന്‍കാലത്ത് അക്യുപങ്ചര്‍ പരീക്ഷിക്കാത്തവരാണ്. ഈ കാലയളവില്‍ വേദനസംഹാരികള്‍ ഉപയോഗിക്കരുതെന്ന് എല്ലാവരോടും നിര്‍ദേശിച്ചു.




Next Story

RELATED STORIES

Share it