- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രണ്ട് രൂപ കണ്‍സഷന്‍ നല്‍കാന്‍ വിദ്യാര്‍ഥികള്‍ക്ക് തന്നെ നാണക്കേട്; വിദ്യാര്‍ഥികള്‍ അഞ്ച് രൂപ കൊടുത്താല്‍ ബാക്കി വാങ്ങാറില്ലെന്നും മന്ത്രി
കണ്‍സഷന്‍ തുക ആറ് രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം

തിരുവനന്തപുരം: രണ്ട് രൂപ കണ്‍സഷന്‍ തുകയായി നല്‍കാന്‍ വിദ്യാര്‍ഥികള്‍ക്ക് തന്നെ നാണക്കേടാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു.അഞ്ച് രൂപ കൊടുത്താല്‍ വിദ്യാര്‍ഥികള്‍ പണം തിരിച്ച് വാങ്ങാറില്ലെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ഫീ വര്‍ധിപ്പിക്കണമെന്നാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം. കണ്‍സഷന്‍ തുക ആറ് രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ബസ് ചാര്‍ജ് വര്‍ധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി. ബസ് ഉടമകളുടെ ആവശ്യം ന്യായമാണ്. ജനങ്ങളെ ബോധ്യപ്പെടുത്തി ആരെയും ബുദ്ധിമുട്ടിപ്പിക്കാതെ രീതിയില്‍ നിരക്ക് വര്‍ധന നടപ്പിലാക്കാനാണ് ആലോചിക്കുന്നത്. ഇന്ധന വില ഉയരുന്നത് വലിയ പ്രതിസന്ധിയാണ്. ബസ് ചാര്‍ജ് വര്‍ധന ഉണ്ടാകും, എന്നാല്‍ എന്ന് നടപ്പിലാക്കുമെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.
ബസ് ചാര്‍ജ് വര്‍ധന ഗൗരവമായ കാര്യമായതിനാല്‍ എടുത്ത് ചാടിയുള്ള തീരുമാനം പ്രായോഗികമല്ല. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ വര്‍ധിപ്പിക്കുന്ന കാര്യവും പരിഗണിക്കും. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ വര്‍ധിപ്പിച്ചത് 10 വര്‍ഷം മുമ്പാണെന്നും മന്ത്രി പറഞ്ഞു.
RELATED STORIES
തടിച്ചിയെന്ന് വിളിച്ച ആണ്‍കുട്ടിയെ വിമാനത്തിനുള്ളിലിട്ട് തല്ലിച്ചതച്ച് ...
29 May 2025 12:12 PM GMTഗസയില്‍ കുട്ടികളുടെ മരണസംഖ്യ ക്രമാതീതമായി ഉയരും; മുന്നറിയിപ്പുമായി...
29 May 2025 9:09 AM GMTഗസയില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 221 ആയി
29 May 2025 7:16 AM GMTയുഎസ് സര്‍ക്കാരിലെ ചുമതലകള്‍ ഒഴിവാക്കി ഇലോണ്‍ മസ്ക്
29 May 2025 2:30 AM GMTകാന്‍സര്‍ സാധ്യതയുള്ള ആളുടെ ബീജം 67 കുട്ടികളെ ഗര്‍ഭം ധരിക്കാന്‍...
28 May 2025 5:47 PM GMT299 കുട്ടികളെ പീഡിപ്പിച്ച ഡോക്ടര്‍ക്ക് 20 വര്‍ഷം തടവ്
28 May 2025 3:10 PM GMT