Latest News

ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിയെ രക്ഷപ്പെടുത്തി

ഓണാഘോഷത്തിനിടെ അധ്യാപകന്‍ ശകാരിച്ചതിന് റെയില്‍വേ പാളത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു

ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിയെ രക്ഷപ്പെടുത്തി
X

വടകര: ഓണാഘോഷത്തിനിടെ അധ്യാപകന്‍ ശകാരിച്ചതിന് റെയില്‍വേ പാളത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ഥിയെ രക്ഷപ്പെടുത്തി. പ്ലസ്ടു വിദ്യാര്‍ഥിയെയാണ് വടകര പോലിസ് രക്ഷപ്പെടുത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. സ്‌കൂളിലെ ഓണാഘോഷം അതിരുവിട്ടപ്പോള്‍ അധ്യാപകര്‍ ഇടപെട്ടതിനിടെ വിദ്യാര്‍ഥി സ്‌കൂളില്‍നിന്നിറങ്ങിയോടി. സുഹൃത്തുക്കളെ ഫോണില്‍വിളിച്ച് ആത്മഹത്യചെയ്യുകയാണെന്ന് അറിയിച്ചതോടെ ഇവര്‍ അധ്യാപകരോട് കാര്യം പറഞ്ഞു. അധ്യാപകര്‍ ഉടന്‍ വടകര പോലിസില്‍ വിവരമറിയിച്ചു.മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച് ഇരിങ്ങല്‍ ഭാഗത്താണുള്ളതെന്ന് കണ്ടെത്തി.

പോലിസ് സ്ഥലത്തെത്തിയപ്പോള്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ പാളത്തില്‍ നില്‍ക്കുകയായിരുന്നു. പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പോലിസ് അടുത്തേക്കുചെന്നപ്പോള്‍ പാളത്തിലൂടെ ഓടി. പിന്നാലെ പോലിസും പിന്തുടര്‍ന്നു. പിന്നീട് കളരിപ്പടി ഭാഗത്തുവെച്ച് തീവണ്ടി വരുന്നതിനിടെ രക്ഷപ്പെടുത്തി. പോലിസ് സ്റ്റേഷനിലെത്തിച്ച വിദ്യാര്‍ഥിയെ രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി അവരോടൊപ്പം വിട്ടു. വടകര എസ്‌ഐ എംകെ രഞ്ജിത്ത്, എഎസ്‌ഐ ഗണേശന്‍, സിപിഒ സജീവന്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

Next Story

RELATED STORIES

Share it