Latest News

വിദ്യാര്‍ഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

വെള്ളമുണ്ട പുളിഞ്ഞാല്‍ ചീക്കപ്പാറയില്‍ ജിക്‌സന്റെ മകന്‍ ആയുഷ് ജിക്‌സണ്‍(15) ആണ് മരിച്ചത്

വിദ്യാര്‍ഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
X

കല്‍പറ്റ: വിദ്യാര്‍ഥിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെള്ളമുണ്ട പുളിഞ്ഞാല്‍ ചീക്കപ്പാറയില്‍ ജിക്‌സന്റെ മകന്‍ ആയുഷ് ജിക്‌സണ്‍(15) ആണ് മരിച്ചത്. ബത്തേരി ഗ്രീന്‍ ഹില്‍സ് സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. മാതാപിതാക്കള്‍ വിദേശത്തായതിനാല്‍ പിതാവ് ജിക്‌സന്റെ മാതാപിതാക്കളോടൊപ്പമാണ് ആയുഷ് താമസിച്ചിരുന്നത്. വീടിനു മുകളിലത്തെ നിലയില്‍ താമസിക്കുന്ന വിദ്യാര്‍ഥി കുളിക്കാന്‍ പോവുകയാണെന്ന് പറഞ്ഞ ശേഷം കാണാതായതിനെ തുടര്‍ന്ന് നോക്കിയപ്പോള്‍ സ്‌റ്റെയര്‍കേസില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിത്തുകയായിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാനന്തവാടി ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. മാതാപിതാക്കള്‍ വിദേശത്തു നിന്നും നാട്ടിലെത്തിയ ശേഷം സംസ്‌കാരം നടത്തും.




Next Story

RELATED STORIES

Share it