Latest News

കടലില്‍ വീണ പന്തെടുക്കുന്നിടെ വിദ്യാര്‍ഥി തിരയില്‍പ്പെട്ട് മുങ്ങിമരിച്ചു; രണ്ടുപേരെ രക്ഷപ്പെടുത്തി

കടലില്‍ വീണ പന്തെടുക്കുന്നിടെ വിദ്യാര്‍ഥി തിരയില്‍പ്പെട്ട് മുങ്ങിമരിച്ചു; രണ്ടുപേരെ രക്ഷപ്പെടുത്തി
X

പൂന്തുറ: തിരുവനന്തപുരത്ത് പൂന്തുറയില്‍ കടലില്‍ വീണ പന്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ഥി തിരയില്‍പ്പെട്ട് മുങ്ങിമരിച്ചു. പൂന്തുറ ടിസി 69/1647ല്‍ അന്തോണിയടിമയുടെയും സ്മിതയുടെയും മകന്‍ എ.എസ്. അഖില്‍ (11) ആണ് മരിച്ചത്. കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ കടലിലേക്ക് വീണ ബോള്‍ എടുക്കുന്നതിനിടയില്‍ തിരയില്‍ പെട്ടുപോവുകയായിരുന്നു.

അപകടത്തില്‍പെട്ട മറ്റ് രണ്ട് കുട്ടികളെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി. സെന്റ്‌തോമസ് എച്ച്എച്ച്എസിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് അഖില്‍. ബുധനാഴ്ച വൈകീട്ട് അഞ്ചുമണിയോടെ പൂന്തുറ സെന്റ് തോമസ് പളളിക്ക് സമീപത്തെ കടലിലായിരുന്നു അപകടം. കടലില്‍ വീണ ബോള്‍ എടുക്കുന്നതിനിടയില്‍ പെട്ടെന്നുണ്ടായ ശക്തമായ തിരയില്‍പ്പെട്ടായിരുന്നു അപകടമെന്ന് നാട്ടുകാരായ മത്സ്യത്തൊളികള്‍ പറഞ്ഞു.

അഖിലിനെ കണ്ടെത്താന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ഒടുവില്‍ ബീമാപള്ളിയിലുള്ള ചിപ്പിതൊഴിലാളികളെയും മുങ്ങല്‍ വിദഗ്ധരെയും എത്തിച്ച് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. വിഴിഞ്ഞം കോസ്റ്റല്‍ പോലീസ് സ്ഥലതെത്തി. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.



Next Story

RELATED STORIES

Share it