കോട്ടയത്ത് ഫുട്ബോള്‍ പരിശീലനത്തിനിടേ വിദ്യാര്‍ഥി കുഴഞ്ഞ് വീണ് മരിച്ചു
വാം അപ്പ് നടത്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം മൂലം കുഴഞ്ഞ് വീഴുകയായിരുന്നു
BY SNSH16 Dec 2021 7:13 AM GMT

X
SNSH16 Dec 2021 7:13 AM GMT
കോട്ടയം: നാട്ടകം ഗവ.കോളജ് മൈതാനത്ത് ഫുട്ബോള്‍ പരിശീലനത്തിനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു.പനച്ചിക്കാട് ചാന്നാനിക്കാട് കണ്ണംകുളം കവലയ്ക്ക് സമീപം ഇടയാടിപ്പറമ്പില്‍ പ്രസാദിന്റ മകന് അരവിന്ദ്(19) ആണ് മരിച്ചത്. നാട്ടകം കോളജിലെ രണ്ടാംവര്‍ഷ ബിഎസ്സി ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി വിദ്യാര്‍ഥിയും, എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗവുമാണ് അരവിന്ദ്.
ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെ നാട്ടകം ഗവ.കോളജ് മൈതാനത്തായിരുന്നു സംഭവം. കോളജ് മൈതാനത്ത് പ്രാക്ടീസ് നടത്തുന്നതിനുള്ള വാം അപ്പ് നടത്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം മൂലം അരവിന്ദ് കുഴഞ്ഞ് വീഴുകയായിരുന്നു.അധ്യാപകരും,സുഹൃത്തുക്കളും ചേര്‍ന്ന് ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ശ്രീരഞ്ജിനിയാണ് മാതാവ്,സഹോദരി:പാര്‍വതി. മൃതദേഹം ജില്ലാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.
Next Story
RELATED STORIES
ബിജെപി നേതാവിനെ പശു കുത്തിവീഴ്ത്തി
13 Aug 2022 1:05 PM GMTദീപങ്ങള്‍ തെളിയിച്ചുകൊണ്ട് പുത്തന്‍ചിറ സ്കൂളില്‍ ഇന്ത്യയുടെ രൂപരേഖ
13 Aug 2022 12:58 PM GMTകൊടി കെട്ടല്‍ വിവാദം: മുസ്ലിം ലീഗ് നേതൃത്വം അപമാനിച്ചെന്ന്; വെമ്പായം...
13 Aug 2022 12:56 PM GMTതഅ്ദീപ് 22 മഹല്ല് കണ്വെന്ഷന് സംഘടിപ്പിച്ചു
13 Aug 2022 12:52 PM GMTതകര്‍ന്നുവീഴാറായ ഹൈമാസ്റ്റ് ലൈറ്റ് മാറ്റാന്‍ തയ്യാറാകുന്നില്ലെന്ന്...
13 Aug 2022 12:49 PM GMTപി എം ബഷീർ പ്രതിയായ അഴിമതി കേസ് ഇഴഞ്ഞു നീങ്ങുന്നുവെന്ന് പരാതി;...
13 Aug 2022 12:38 PM GMT