Latest News

കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പണിമുടക്കുന്നു

സിഐടിയു പണിമുടക്കില്‍ പങ്കെടുക്കില്ല

കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പണിമുടക്കുന്നു
X

തിരുവനന്തപുരം: ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് ഇന്ന് അര്‍ധരാത്രിമുതല്‍ കെഎസ്ആര്‍ടിസില്‍ സൂചന പണിമുടക്ക്. പ്രതിപക്ഷ തൊഴിലാളി സംഘടനകളുടെ ആഭിമുഖ്യത്തിലാണ് ഒരു ദിവസത്തെ സൂചന പണിമുടക്ക്. കെഎസ്ആര്‍ടിസി സിഎംഡിയുമായി തൊഴിലാളി സംഘടനകള്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമാകാത്ത സാഹചര്യത്തിലാണ് സൂചന പണിമുടക്ക് പ്രഖ്യാപിച്ചത്. ഇന്ന് രാത്രി 12 മുതല്‍ നാളെ രാത്രി 12വരെയാണ് പണിമുടക്ക്.

ശമ്പളം ലഭിക്കുന്നത് സംബന്ധിച്ച് ഒരു ഉറപ്പും ലഭിച്ചിട്ടില്ലെന്നും പ്രതിപക്ഷ സംഘടനകള്‍ അറിയിച്ചു.

അതേസമയം, സൂചന പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് സി ഐടിയു അറിയിച്ചു. പത്താം തിയ്യതി ശമ്പളം ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

എന്നാല്‍, ജീവനക്കാരുടെ പണിമുടക്ക് പ്രതിസന്ധി രൂക്ഷമാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

Next Story

RELATED STORIES

Share it