വൈക്കത്ത് തെരുവ് നായയുടെ ആക്രമണം; നാലുപേര്ക്ക് പരിക്ക്
BY NSH22 July 2022 9:06 AM GMT
X
NSH22 July 2022 9:06 AM GMT
കോട്ടയം: വൈക്കത്ത് പേവിഷബാധയുണ്ടെന്നു സംശയിക്കുന്ന തെരുവ് നായ നാലുപേരെ കടിച്ചു. കടിയേറ്റവരില് ഒരാളുടെ നില ഗുരുതരമാണ്. പുരുഷന് (75) എന്നയാള്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളുടെ ദേഹമാസകലം നായയുടെ കടിയേറ്റിട്ടുണ്ടെന്നാണ് വിവരം. ആക്രമണത്തില് പരിക്കേറ്റ മൂന്നുപേരും 60 വയസിന് മുകളിലുള്ളവരാണ്.
കടിയേറ്റ നാലുപേരെയും കോട്ടയം മെഡിക്കല് കോളജ് ആശുപത്രിയില് പ്രവേശിപ്പിച്ചു. യാതൊരു പ്രകോപനവും കൂടാതെയാണ് നായ ആക്രമിച്ചതെന്ന് നാട്ടുകാര് പറഞ്ഞു. ഓടിവന്ന നായ ആളുകളെ കടിക്കുകയായിരുന്നു. ആക്രമിച്ച സ്ഥലത്തുതന്നെ നായ ചത്തുവീണു. പേവിഷബാധയുടെ ലക്ഷണങ്ങള് കാണുന്നുണ്ടെന്നു പ്രദേശത്തെ മൃഗാശുപത്രി അധികൃതര് നടത്തിയ പ്രാഥമിക പരിശോധനയില് കണ്ടെത്തി. ചത്ത നായയുടെ പോസ്റ്റ്മോര്ട്ടം നടത്തും.
Next Story
RELATED STORIES
ആഭ്യന്തര വകുപ്പിന്റെ ആര്എസ്എസ് ബാന്ധവം സ്വതന്ത്ര ഏജന്സി...
9 Sep 2024 9:36 AM GMTഎഡിജിപി-ആര്എസ്എസ് രഹസ്യചര്ച്ചയില് കൃത്യമായ അന്വേഷണം വേണമെന്ന് ഡി...
9 Sep 2024 8:58 AM GMTകാഫിർ സ്ക്രീൻ ഷോട്ട് കേസ്' : അന്വേഷണം വൈകിക്കരുതെന്ന് ഹൈക്കോടതി
9 Sep 2024 7:25 AM GMTമത വിദ്വേഷം പടര്ത്തി ഉത്തരാഖണ്ഡില് സൈന് ബോര്ഡുകള്
9 Sep 2024 6:41 AM GMTതൂക്കിലേറ്റപ്പെട്ട അഫ്സല് ഗുരു കശ്മീര് രാഷ്ട്രീയത്തില് വീണ്ടും...
9 Sep 2024 5:50 AM GMT'ഇങ്ങനെയും ഒരു കമ്മ്യൂണിസ്റ്റുകാരനുണ്ടായിരുന്നു...'; ചടയൻ ഗോവിന്ദൻ്റെ...
9 Sep 2024 4:16 AM GMT