Latest News

തെരുവുനായയുടെ കടിയേറ്റ് മരിച്ച കുട്ടിക്ക് പേവിഷബാധ സ്ഥിരീകരിച്ചു

തെരുവുനായയുടെ കടിയേറ്റ് മരിച്ച കുട്ടിക്ക് പേവിഷബാധ സ്ഥിരീകരിച്ചു
X

കോട്ടയം: തെരുവുനായയുടെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ച അഭിരാമിക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പൂനെ വൈറോളജി ലാബിലെ സ്രവ സാംപിള്‍ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ഇന്ന് ഉച്ചയോടെയാണ് റാന്നി പെരുനാട് മന്ദപ്പുഴ സ്വദേശിനിയായ അഭിരാമി (12) മരണത്തിന് കീഴടങ്ങിയത്. അഭിരാമിക്ക് ശരീരത്തില്‍ ഏഴിടത്താണ് നായയുടെ കടിയേറ്റത്.

പേവിഷബാധയ്ക്കുള്ള വാക്‌സിന്റെ മൂന്ന് കുത്തിവയ്പ്പ് എടുത്തെങ്കിലും ആരോഗ്യനില വഷളാവുകയായിരുന്നു. ആഗസ്ത് 13നു രാവിലെ പാല്‍ വാങ്ങാന്‍ പോകവേയാണ് അഭിരാമിയെ തെരുവുനായ ആക്രമിച്ചത്. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച അഭിരാമിയുടെ മുഖത്തും കൈകാലുകളിലും നായയുടെ കടിയേറ്റിരുന്നു. ഇതില്‍ കണ്ണിന് സമീപത്തേത് ആഴത്തിലുള്ള മുറിവാണ്. തെരുവുനായ അരമണിക്കൂറോളം കുട്ടിയെ ആക്രമിച്ചെന്നാണ് വിവരം. പല്ലിനു പുറമേ നഖം കൊണ്ടുള്ള മുറിവുകളുമുണ്ടായിട്ടുണ്ട്.

Next Story

RELATED STORIES

Share it