തെരുവു നായ ശല്യം;വിദ്യാര്‍ഥികള്‍ക്കൊപ്പം തോക്കുമായി സുരക്ഷ പോയ രക്ഷിതാവിനെതിരേ കേസ്
ലഹളയുണ്ടാക്കാന്‍ ഇടയാക്കുന്ന പ്രവൃത്തി നടത്തിയെന്നാണ് കേസ്

കാസര്‍കോട്: തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ കുട്ടികള്‍ക്കൊപ്പം തോക്കുമായി സുരക്ഷ പോയ രക്ഷിതാവിനെതിരെ പോലിസ് കേസെടുത്തു. കാസര്‍കോട് ബേക്കല്‍ ഹദ്ദാദ് നഗറിലെ സമീറിനെതിരെയാണ് കേസെടുത്തത്. ഐപിസി 153 വകുപ്പ് പ്രകാരമാണ് കേസ്.
കാസര്‍കോട് ബേക്കല്‍ ഹദ്ദാദ് നഗറില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. മദ്‌റസയില്‍ പോകുന്നതിന് സമീറിന്റെ മൂന്നു മക്കള്‍ ഉള്‍പ്പെടെ 13 കുട്ടികള്‍ക്ക് തെരുവുനായയില്‍ നിന്നും സുരക്ഷക്കായി ഇയാള്‍ എയര്‍ ഗണ്ണേന്തി നടക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇതേത്തുടര്‍ന്ന് ബേക്കല്‍ പോലിസാണ് കേസെടുത്തത്.ലഹളയുണ്ടാക്കാന്‍ ഇടയാക്കുന്ന പ്രവൃത്തി നടത്തിയെന്നാണ് കേസ്. നാഷണല്‍ യൂത്ത് ലീഗിന്റെ ഉദുമ മണ്ഡലം പ്രസിഡന്റു കൂടിയാണ് സമീര്‍.മദ്‌റസയിലേക്ക് പോകുന്നതിനിടേ ഇയാളുടെ എട്ട് വയസുള്ള മകള്‍ റിഫ സുല്‍ത്താനയേയും മറ്റ് കുട്ടികളേയും കഴിഞ്ഞ ദിവസം തെരുവു നായ അക്രമിക്കാന്‍ ശ്രമിച്ചിരുന്നു.മകള്‍ നായയെ പേടിച്ച് മദ്‌റസയില്‍ പോകാന്‍ വിസമ്മതിച്ചതിനാല്‍ കുട്ടികളുടെ ഭയം മാറ്റനാണ് തോക്കെടുത്തതെന്നും, കേസെടുത്തതില്‍ വിഷമമുണ്ടെന്നും സമീര്‍ പറഞ്ഞു.
RELATED STORIES
കേരളത്തില് ഒരു ഗോധ്രയുണ്ടാക്കാനുള്ള നീക്കം കരുതിയിരിക്കുകയെന്ന് കെ ടി ...
1 Jun 2023 8:43 AM GMTയുവറോണര്, ഇതിനേക്കാള് ഭേദം മഅ്ദനിക്ക് തൂക്കുമരം ഒരുക്കുകയല്ലേ...?
4 May 2023 11:38 AM GMTനീതിക്ക് വേണ്ടി ഞാന് മുട്ടാത്ത വാതിലുകളില്ല; സൈക്കിള് പോളോ...
27 March 2023 7:00 AM GMTവാഹനങ്ങളിലെ അഗ്നിബാധ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്...
3 Feb 2023 12:45 PM GMTദുരന്തനിവാരണം ദുരന്തമാവുമ്പോള്...
31 Dec 2022 1:01 PM GMT'നിങ്ങള് കാട്ടിയത് സാമൂഹിക നിന്ദ, അവഹേളനം, കൊടും ചതി'; അഡ്വ.സി കെ...
18 Dec 2022 2:36 AM GMT