തെരുവ് നായയുടെ കടിയേറ്റ് മൂന്ന് വയസ്സുകാരനും ഗൃഹനാഥനും പരിക്ക്
BY NSH16 Oct 2022 12:40 PM GMT

X
NSH16 Oct 2022 12:40 PM GMT
ചെര്‍പ്പുളശ്ശേരി: ചളവറയില്‍ വീട്ടില്‍ക്കയറിയ തെരുവ് നായ ആക്രമണത്തില്‍ മൂന്ന് വയസ്സുകാരനും ഗൃഹനാഥനും പരിക്കേറ്റു. ശനിയാഴ്ച വൈകീട്ട് തോട്ടത്തില്‍ ചന്ദ്ര (65) ന്റെ വീട്ടില്‍ക്കയറി മൂന്ന് വയസ്സുകാരന്‍ പേരക്കുട്ടിയെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് തെരുവുനായയെ വീട്ടുകാര്‍ ഓടിച്ചുവിട്ടു.
കുട്ടിക്ക് വാക്‌സിനെടുക്കാന്‍ വീട്ടുകാര്‍ പാലക്കാട്ടേയ്ക്ക് പോയപ്പോഴാണ് വീണ്ടും അതേ തെരുവ് നായ വീടിന് മുറ്റത്ത് നില്‍ക്കുകയായിരുന്ന ഗൃഹനാഥന്‍ ചന്ദ്രന്റെ ശരീരത്തില്‍ ചാടിക്കയറിയത്. മുറ്റത്ത് വീണ ചന്ദ്രന്റെ ചെവിയിലും കഴുത്തിലും നായ കടിച്ച് മുറിവേല്‍പ്പിച്ചു. ഇവരെയും പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ച് ചികില്‍സ നല്‍കി. ആക്രമിച്ച തെരുവ് നായക്ക് പേവിഷബാധയുണ്ടോയെന്ന സംശയത്തിലാണ് വീട്ടുകാരും നാട്ടുകാരും.
Next Story
RELATED STORIES
വിഴിഞ്ഞത്ത് അദാനിക്ക് കടല്‍ നികത്താന്‍ പാറ വേണമെന്ന് ക്വാറി മാഫിയ;...
30 Aug 2022 2:06 PM GMTഭിന്നശേഷി സംവരണം: മുസ്ലിംകളുടെ ഉദ്യോഗപങ്കാളിത്തം കുറയ്ക്കാനുള്ള...
29 July 2022 1:44 PM GMTമനം കവര്‍ന്ന് വട്ടത്തില്‍ വെള്ളച്ചാട്ടം; പ്രകൃതിസൗന്ദര്യത്തിന്റെ...
30 Jun 2022 12:05 PM GMTപ്രളയത്തില്‍ നിന്ന് കരകയറുമ്പോള്‍ ബാങ്കുകളുടെ ജപ്തി നോട്ടീസ്;...
29 May 2022 3:26 PM GMTകല്ലറ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ മതിയായ ഡോക്ടര്‍മാരില്ല;...
28 April 2022 7:48 AM GMTവനാതിര്‍ത്തിയിലെ കുപ്രസിദ്ധ സുമതി വളവ് മറയാക്കി ടാങ്കര്‍ലോറിയില്‍...
29 March 2022 12:38 PM GMT