Latest News

യുപിയില്‍ നിന്നുള്ള തൊഴിലാളികള ജോലിക്കെടുക്കാന്‍ സര്‍ക്കാര്‍ അനുമതി വേണം: യോഗി

യുപിയില്‍ നിന്നുള്ള 20 ലക്ഷത്തിലധികം അതിഥി തൊഴിലാളികളാണ് മറ്റ് സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നത്.

യുപിയില്‍ നിന്നുള്ള തൊഴിലാളികള ജോലിക്കെടുക്കാന്‍ സര്‍ക്കാര്‍ അനുമതി വേണം: യോഗി
X

ലക്‌നോ: ഉത്തര്‍പ്രദേശില്‍ നിന്നുള്ള തൊഴിലാളികളെ ജോലിക്കെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുവാദം വേണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കുടിയേറ്റ തൊഴിലാളികള്‍ക്കായി കമ്മീഷന്‍ രൂപീകരിക്കുമെന്നും അവര്‍ക്ക് സംസ്ഥാനത്ത് തന്നെ ജോലി നല്‍കാന്‍ ശ്രമിക്കുമെന്നും യോഗി പറഞ്ഞു.

യുപിയില്‍ നിന്നുള്ള 20 ലക്ഷത്തിലധികം അതിഥി തൊഴിലാളികളാണ് മറ്റ് സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നത്. യുപിയില്‍ നിന്നുള്ള തൊളിലാളികളെ ആവശ്യമുള്ള മറ്റ് സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ യുപി സര്‍ക്കാരിന്റെ അനുമതി വാങ്ങണം. തൊഴില്‍ സമയം 12 മണിക്കൂറായി വര്‍ദ്ധിപ്പിച്ചും തൊഴിലുടമയ്ക്ക് എപ്പോള്‍ വേണമെങ്കിലും തൊഴിലാളികളെ പിരിച്ചുവിടാമെന്നും തുടങ്ങി തൊഴിലവകാശങ്ങള്‍ റദ്ദാക്കി യോഗി സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതികള്‍ വിവാദമായതിന് പിന്നാലെയാണ് പുതിയ തീരുമാനം.

തൊഴിലാളികള്‍ക്ക് മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് പോകാതെ യുപിയില്‍ തന്നെ ജോലി ലഭ്യമാക്കുന്നതിനായി കുടിയേറ്റ തൊഴിലാളി കമ്മീഷന്‍ രൂപീകരിക്കാനാണ് യോഗി സര്‍ക്കാരിന്റെ പുതിയ തീരുമാനം. യുപിക്കാരോട് മറ്റ് സംസ്ഥാനങ്ങള്‍ വളരെ മോശമായി പെരുമാറുന്നത് കൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും യോഗി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങള്‍ക്ക് യുപിയുടെ മനുഷ്യവിഭവശേഷി ഉപയോഗിക്കണമെന്നുണ്ടെങ്കില്‍ ഞങ്ങള്‍ അവര്‍ക്ക് ഇന്‍ഷുറന്‍സും സാമൂഹ്യസുരക്ഷയും ഉറപ്പാക്കും. അതേസമയം ഞങ്ങളുടെ അനുമതിയില്ലാതെ അവര്‍ക്ക് ആരെയും കൊണ്ടുപോകാനാകില്ലെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി. .

രാജ്യത്ത് ലോക്ക്ഡൗണ്‍ ആരംഭിച്ചതുമുതല്‍ തൊഴിലാളികള്‍ ട്രെയിന്‍ വഴിയോ ബസുകളിലോ അനധികൃതമായി ട്രക്കുകള്‍ വഴിയോ ആണ് ഉത്തര്‍പ്രദേശിലേക്ക് കരക്കുന്നത്. കൂടുതല്‍ പേര്‍ കാല്‍നടയായിട്ടോ അല്ലെങ്കില്‍ ഓട്ടോറിക്ഷ പോലുള്ള ഗതാഗത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചാണ് നാട്ടിലേക്ക് പോവുന്നതും. അതേസമയം കൊറോണ വൈറസ് പോസിറ്റീവായി യുപിയിലേക്ക് മടങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ സംസ്ഥാനത്തെ മറ്റ് രോഗികളേക്കാള്‍ വേഗത്തില്‍ സുഖം പ്രാപിക്കുകയാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. എന്നാല്‍ ഈ അവകാശത്തെ പിന്തുണയ്ക്കുന്നതിനായുള്ള ഒരു അടിസ്ഥാനവിവരം പുറത്ത് വന്നിട്ടില്ല.



Next Story

RELATED STORIES

Share it