Latest News

സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോല്‍സവത്തിന് തിരിതെളിഞ്ഞു

സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോല്‍സവത്തിന് തിരിതെളിഞ്ഞു
X

തിരൂര്‍: തിരൂരില്‍ വച്ച് നടത്തുന്ന നവംബര്‍ 27 മുതല്‍ 29 വരെയുള്ള സ്‌പെഷ്യല്‍ സ്‌കൂള്‍ കലോല്‍സവത്തിന് വര്‍ണ്ണോജ്വലമായ തുടക്കം. രാവിലെ 9.30ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്‍ എസ് കെ ഉമേഷ് ഐഎഎസ് പതാക ഉയര്‍ത്തി ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടറും ജനറല്‍ കണ്‍വീനറുമായ സി എ സന്തോഷ് അധ്യക്ഷത വഹിച്ചു. തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോക്ടര്‍ സി ആര്‍ പ്രസാദ് മുഖ്യാതിഥിയായി.

പൊതുവിദ്യാഭ്യാസ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ എ അബൂബക്കര്‍, എസ്‌സിഇആര്‍ടി ഡയറക്ടര്‍ ആര്‍ കെ ജയപ്രകാശ്, എസ്‌ഐഇടി ഡയറക്ടര്‍ ബി അബുരാജ്, മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി വി റഫീഖ്, മലപ്പുറം റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ബിയാട്രിസ് മരിയ പി എക്‌സ്, ഡിഡി ധന്യ, ഡയറ്റ് പ്രിന്‍സിപ്പാള്‍ ബാബു വര്‍ഗീസ്, ഡിപിസി അബ്ദുല്‍ സലീം, തിരൂര്‍ വിദ്യാഭ്യാസ ഓഫീസര്‍ എസ് സുനിത, എഇഒ ആര്‍ പി ബാബുരാജ്, പ്രിന്‍സിപ്പല്‍ എം സി രഹന, ഹെഡ്മാസ്റ്റര്‍ ടി വി ദിനേശ്, വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എ അബൂബക്കര്‍, സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ വി റഷീദ്, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ മനോജ് ജോസ്, ഇ പി എ ലത്തീഫ്, കെ സിജു, മന്‍സൂര്‍ മാടപ്പാട്ട്, കെ സനോജ്, ഡാനിഷ് കെ, ഡോ. എ സി പ്രവീണ്‍, ബിജു കെ വടാത്ത് എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it