Latest News

സംസ്ഥാന റവന്യൂ കലോത്സവം : ആലോചനാ യോഗം ചേര്‍ന്നു

സംസ്ഥാന റവന്യൂ കലോത്സവം : ആലോചനാ യോഗം ചേര്‍ന്നു
X

തൃശൂര്‍: തൃശൂരില്‍ നടക്കുന്ന സംസ്ഥാന റവന്യൂ കലോത്സവവുമായി ബന്ധപ്പെട്ട് റവന്യൂ മന്ത്രി കെ രാജന്റെ നേതൃത്വത്തില്‍ ആലോചനായോഗം ചേര്‍ന്നു.

14 ജില്ലകളിലെ റവന്യൂ വകുപ്പിലെയും സംസ്ഥാന റവന്യൂ വകുപ്പിലെയും ഉദ്യോഗസ്ഥര്‍ സംസ്ഥാന റവന്യൂ കലോത്സവത്തില്‍ പങ്കെടുക്കും. മേളയോടനുബന്ധിച്ച് ഏപ്രില്‍ 11ന് 4 മണിക്ക് സാഹിത്യ അക്കാദമിയുടെ തുറന്ന വേദിയില്‍ വിപുലമായ സംഘാടക സമിതി യോഗം ചേരും. ജില്ലയിലെ എംപിമാര്‍ എംഎല്‍എമാര്‍, സാമൂഹ്യ രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കും. കലക്ട്രേറ്റ് ചേംബറില്‍ ചേര്‍ന്ന ആലോചനായോഗത്തില്‍

ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, അസിസ്റ്റന്റ് കലക്ടര്‍ സൂഫിയാന്‍ അഹമ്മദ്, എ ഡി എം റെജി പി ജോസഫ്, ആര്‍ ഡി ഒ പി എ വിഭൂഷണന്‍, ഹുസൂര്‍ ശിരസ്തദാര്‍ പ്രാണ്‍സിങ്, ജില്ലയിലെ തഹസില്‍ദാര്‍മാര്‍, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it