Latest News

സംസ്ഥാനത്തെ എംപിമാര്‍ ക്വാറന്റൈനില്‍

ഡല്‍ഹിയില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്തവരോടാണ് ക്വാറന്റൈനില്‍ പോകാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ നിര്‍ദേശം നല്‍കിയത്.

സംസ്ഥാനത്തെ എംപിമാര്‍ ക്വാറന്റൈനില്‍
X

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തടയുന്നതിന് ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എംപിമാരോട് ഹൗസ് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശം. ഡല്‍ഹിയില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്തവരോടാണ് ക്വാറന്റൈനില്‍ പോകാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ നിര്‍ദേശം നല്‍കിയത്. ഇതോടെ സംസ്ഥാനത്തെ മിക്ക എംപിമാരും ക്വാറന്റൈനില്‍ തുടരും. അതേസമയം, കൊവിഡ് ബാധിച്ച് രാജ്യത്ത് ഒരാള്‍കൂടി മരിച്ചു. മഹാരാഷ്ട്രയിലെ കസ്തൂര്‍ബ ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുഎഇ പൗരനാണ് മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പത്തായി. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം അഞ്ഞൂറ് കടന്നു. കൊവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 37 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടതായും വിവരം. ദില്ലിക്കടുത്ത മേദാന്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 12 ഇറ്റാലിയന്‍ വിനോദസഞ്ചാരികളും ഇവരില്‍ ഉള്‍പ്പെടുന്നു.

ഇരുപത്തിയാറ് സംസ്ഥാനങ്ങളിലും 7 കേന്ദ്രഭരണ പ്രദേശങ്ങളിലും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യും. വ്യാഴാഴ്ചത്തെ അഭിസംബോധനയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനത കര്‍ഫ്യു പ്രഖ്യാപിച്ചത്.


Next Story

RELATED STORIES

Share it