- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വൈറ്റമിന്‍ എ കിട്ടാനില്ല: നടപടിക്ക് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

തിരുവനന്തപുരം: ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ കുട്ടികള്‍ക്കുള്ള വൈറ്റമിന്‍ എ മരുന്നിനുള്ള ക്ഷാമം പരിഹരിക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യത്തില്‍ തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസറില്‍ നിന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അടിയന്തിര റിപ്പോര്‍ട്ട് തേടി. നാലാഴ്ചക്കകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.
ജനിച്ച് 9 മാസം മുതല്‍ 5 വയസു വരെ നല്‍കേണ്ടതാണ് വൈറ്റമിന്‍ എ മരുന്ന്. നിരവധി രക്ഷകര്‍ത്താക്കള്‍ ദിനേന മരുന്നിന് വേണ്ടി അലയുന്നുണ്ട്. നിലവില്‍ ഒരു ആശുപത്രിയിലും മരുന്ന് സ്‌റ്റോക്കില്ലെന്നാണ് പറയുന്നത്. എസ്എറ്റി ആശുപത്രിയില്‍ഡിസംബറിലാണ് അവസാനം മരുന്ന് നല്‍കിയത്. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ വഴി കഴിഞ്ഞ വര്‍ഷം എത്തിച്ച 3 ബാച്ച് മരുന്നിന് ഗുണ നിലവാരമില്ലെന്ന് കണ്ടെത്തിയിരുന്നു. ജനുവരി 8ന് ജില്ലാ മെഡിക്കല്‍ ഓഫീസിന് മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ 7300 ബോട്ടില്‍ മരുന്ന് കൈമാറിയെങ്കിലും വിതരണം തുടങ്ങിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പത്ര റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ രാഗം റഹിം സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
-
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















