Latest News

റഷ്യയിൽ നിന്നു എണ്ണ വാങ്ങുന്നതിനായി ഇന്ത്യയ്ക്ക് ഇളവ് അനുവദിച്ച യുഎസ് നടപടിക്കെതിരേ വിമർശനമുന്നയിച്ച് സ്റ്റാലിൻ

റഷ്യയിൽ നിന്നു എണ്ണ വാങ്ങുന്നതിനായി ഇന്ത്യയ്ക്ക് ഇളവ് അനുവദിച്ച യുഎസ് നടപടിക്കെതിരേ വിമർശനമുന്നയിച്ച് സ്റ്റാലിൻ
X

ചെന്നൈ: പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിനായി ഇന്ത്യയ്ക്ക് ഇളവ് അനുവദിച്ച യുഎസ് നടപടിയി ക്കെതിരേ‍ വിമര്‍ശനമുന്നയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍.

സ്വന്തം ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇന്ത്യയ്ക്ക് മറ്റൊരു രാജ്യത്തിന്റെ അനുമതി എന്തിനെന്ന് സ്റ്റാലിന്‍ ചോദിച്ചു. ഐറിസ് ദേനയെ കടലില്‍ മുക്കിയ യുഎസിന്റെ നടപടിയെയും അദ്ദേഹം ചോദ്യം ചെയ്തു.ഇന്ത്യയുടെ ദീര്‍ഘകാല തന്ത്രപരമായ സ്വയംഭരണത്തിന്റെയും സ്വതന്ത്ര വിദേശനയത്തിന്റെയും പാരമ്പര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്തതായും സ്റ്റാലിന്‍ പറഞ്ഞു.

ഇന്ത്യയുടെ ക്ഷണം ലഭിച്ചെത്തിയ ഒരു കപ്പലിന് ഇത്തരത്തിലൊരു വിധിയുണ്ടാകുമ്പോള്‍, അതില്‍ ഇന്ത്യയ്ക്ക് നിശബ്ദത പാലിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it