Latest News

തുല്യത എസ്എസ്എല്‍സി പരീക്ഷാഫലം; വടകര സെന്ററില്‍ ഒരേ വിഷയത്തില്‍ കൂടുതല്‍ പേരുടെ പരാജയം അന്വേഷിക്കണം

തുല്യത എസ്എസ്എല്‍സി പരീക്ഷാഫലം; വടകര സെന്ററില്‍ ഒരേ വിഷയത്തില്‍ കൂടുതല്‍ പേരുടെ പരാജയം അന്വേഷിക്കണം
X

വടകര: ഈ വര്‍ഷം നടന്ന തുല്യത എസ്എസ്എല്‍സി പരീക്ഷയുടെ ഫലം പുറത്തുവന്നപ്പോള്‍ വടകര സെന്ററില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ഥികളില്‍ ഏകദേശം 50 ശതമാനം പേരും ഒരേ വിഷയത്തില്‍ പരാജയപ്പെട്ടത് ഗുരുതരമായ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. മുന്‍വര്‍ഷങ്ങളില്‍ മികച്ച അക്കാദമിക് നിലവാരം പുലര്‍ത്തിയിരുന്ന നിരവധി വിദ്യാര്‍ഥികളാണ് ഇത്തവണ ഒരേ വിഷയത്തില്‍ ഒരുമിച്ച് പരാജയപ്പെട്ടിരിക്കുന്നത്. ഇത് വിദ്യാര്‍ഥികളുടെ കഴിവിലെ കുറവല്ല, മറിച്ച് ചോദ്യപേപ്പര്‍ നിലവാരം, മൂല്യനിര്‍ണയത്തിലെ പിഴവുകള്‍, അല്ലെങ്കില്‍ സെന്ററുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങള്‍ എന്നിവ മൂലമാകാമെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.

അസാധാരണമായ ഈ ഫലം വിദ്യാര്‍ഥികളുടെ ഭാവിയെ ഗുരുതരമായി ബാധിക്കുന്ന വിഷയമാണ്. അതിനാല്‍, ബന്ധപ്പെട്ട വിഷയത്തിന്റെ മൂല്യനിര്‍ണയം പുനഃപരിശോധിക്കണം, ഉത്തരക്കടലാസുകളുടെ റീവാലുവേഷന്‍/സ്‌ക്രൂട്ടിനി സുതാര്യമായി നടത്തണം എന്നാണ് വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നത്. വടകര സെന്ററുമായി ബന്ധപ്പെട്ട് സ്വതന്ത്ര അന്വേഷണം നടത്തണമെന്ന ആവശ്യവും ശക്തമാണ്. വിദ്യാഭ്യാസ വകുപ്പ് ഈ വിഷയത്തെ ഗൗരവത്തോടെ കാണുകയും വിദ്യാര്‍ഥികള്‍ക്ക് നീതി ഉറപ്പാക്കുന്ന അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it