ശ്രീധരന്‍ പിള്ള പെരുന്നയില്‍; മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി എന്‍എസ്എസിന് സ്‌നേഹം കൂടിയെന്ന്‌

നിലവിലെ പ്രത്യേക സാഹചര്യത്തില്‍ എന്‍എസ്എസിന് തങ്ങളോടുള്ള സ്‌നേഹം വര്‍ധിച്ചിട്ടുണ്ടെന്ന് സന്ദര്‍ശനത്തിനു പിന്നാലെ ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

ശ്രീധരന്‍ പിള്ള പെരുന്നയില്‍;  മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി    എന്‍എസ്എസിന് സ്‌നേഹം കൂടിയെന്ന്‌
ചങ്ങനാശ്ശേരി: പെരുന്നയിലെ നായര്‍ സര്‍വീസ് സൊസൈറ്റി (എന്‍എസ്എസ്) ആസ്ഥാനം സന്ദര്‍ശിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി. നിലവിലെ പ്രത്യേക സാഹചര്യത്തില്‍ എന്‍എസ്എസിന് തങ്ങളോടുള്ള സ്‌നേഹം വര്‍ധിച്ചിട്ടുണ്ടെന്ന് സന്ദര്‍ശനത്തിനു പിന്നാലെ

ശ്രീധരന്‍ പിള്ള വ്യക്തമാക്കി.ശബരിമലയില്‍ വിശ്വാസികള്‍ക്കൊപ്പം മുന്‍പന്തിയില്‍ നിലയുറപ്പിച്ചത് ബിജെപിയാണ്. സ്വാഭാവികമായും അതിന്റെ സ്‌നേഹം അവര്‍ക്കുണ്ടാവും. എല്ലാ വര്‍ഷവും ഇവിടെ എത്തി പുഷ്പാര്‍ച്ചന നടത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്‍എസ്എസിന്റെ സമദൂര നിലപാട് നിലനിര്‍ത്തിക്കൊണ്ട് തന്നെ അവര്‍ക്ക് ഉള്ളിന്റെ ഉള്ളില്‍ തങ്ങളോട് സ്‌നേഹം കൂടുതലുണ്ട്. വിശ്വാസികള്‍ക്ക് വേണ്ടി കൂടുതല്‍ ത്യാഗങ്ങള്‍ സഹിച്ചത് ബിജെപിയാണെന്നും പിള്ള പറഞ്ഞു. ശബരിമല വിഷയത്തില്‍ സര്‍ക്കാരിനോട് ഇടഞ്ഞുനില്‍ക്കുകയാണ് എന്‍എസ്എസ്. അതിന്റെ പശ്ചാത്തലത്തില്‍ ബിജെപി അധ്യക്ഷന്റെ എന്‍എസ്എസ് ആസ്ഥാന സന്ദര്‍ശനത്തിന് രാഷ്ട്രീയ നിരീക്ഷകര്‍ പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്.
RELATED STORIES

Share it
Top