Latest News

ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റില്‍ സ്‌പോട്ട് അഡ്മിഷന്‍; ഇപ്പോള്‍ അപേക്ഷിക്കാം

ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റില്‍ സ്‌പോട്ട് അഡ്മിഷന്‍; ഇപ്പോള്‍ അപേക്ഷിക്കാം
X

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന് കീഴില്‍ പുതുതായി ആരംഭിക്കുന്ന കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ബി.എസ്സി ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിങ് സയന്‍സ് ബിരുദ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ ബിരുദ പ്രവേശനത്തിനുളള ഏകജാലക സംവിധാനം മുഖേനയാണ് അപേക്ഷിക്കേണ്ടത്.

രജിസ്‌ട്രേഷന് സംബന്ധിച്ച വിവരങ്ങള്‍ www.admission.kannuruniverstiy.ac.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. ആദ്യമായാണ് കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് വിഷയത്തില്‍ ബിരുദപ്രവേശനം നടക്കുന്നത്. അണ്‍എയ്ഡഡ് സ്ഥാപനമായതിനാല്‍ മാനേജ്‌മെന്റ് ക്വാട്ട സീറ്റുകളിലേക്ക്് പ്രവേശനം ആഗ്രഹിക്കുന്നവരും ഏകജാലക സംവിധാനം വഴി തന്നെ അപേക്ഷ സമര്‍പ്പിക്കണം. മാനേജ്‌മെന്റ് ക്വാട്ട സീറ്റുകളിലെ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും സഹിതം തലശ്ശേരി എരഞ്ഞോളിയിലെ കിന്‍ഫ്ര സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി ബില്‍ഡിങ്ങിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫീസുമായി ബന്ധപ്പെടണം.

ആറ് സെമസ്റ്ററുകളുളള ബി.എസ്സി ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് സയന്‍സ് ബിരുദ പഠനത്തിനുളള സെമസ്റ്റര്‍ ഫീസ് 40,000 രൂപയാണ്. ഫോണ്‍ 0490 2353600, 9400508499.

Next Story

RELATED STORIES

Share it