- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ധൃതി, പദകോശം; മലയാള ഭാഷാ സഹായ സാങ്കേതിക വിദ്യയില്‍ മുന്നേറ്റം കുറിച്ച് ആറ് സോഫ്റ്റ് വെയറുകളുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാന ഇലക്ട്രോണിക്‌സ് ആന്റ് വിവരസാങ്കേതികവിദ്യ വകുപ്പിലെ സ്വയം ഭരണസ്ഥാപനമായ ഐസിഫോസ്, സാങ്കേതികവിദ്യയുടെ പ്രാദേശികവല്‍കരണത്തിനായി വികസിപ്പിച്ച ആറ് സോഫ്റ്റ്‌വെയറുകളും കാഴ്ചപരിമിതിയുള്ള വിദ്യാര്‍ത്ഥികള്‍ക്കായുള്ള 'അക്ഷി' പദപ്രശ്‌ന പസില്‍ ഉപകരണവും മുഖ്യമന്ത്രി പിണറായി വിജയന്‍ സമൂഹത്തിന് സമര്‍പ്പിച്ചു.
വിവരസാങ്കേതികവിദ്യ പദകോശത്തിന്റെ പ്രകാശനം മുഖ്യമന്ത്രി ഐ റ്റി പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയ്ക്ക് നല്‍കി നിര്‍വ്വഹിച്ചു. ഐസിഫോസിന്റെ സഹായ സാങ്കേതികവിദ്യ (Assistive Technology) വിഭാഗം കാഴ്ച പരിമിതര്‍ക്കായി വികസിപ്പിച്ചെടുത്ത 'അക്ഷി' (AKSHI – Adaptive Knowledge Stimulation Helping Idea) എന്ന പദപ്രശ്‌ന ഉപകരണം വഴുതക്കാട് കാഴ്ചപരിമിതര്‍ക്കായുള്ള സര്‍ക്കാര്‍ വിദ്യാലയത്തിലെ പ്രധാന അധ്യാപകനായ ആബ്ദുള്‍ ഹക്കീം കെ എംന് മുഖ്യമന്ത്രി കൈമാറി. ഐസിഫോസിലെ ഭാഷാസാങ്കേതിക വിഭാഗം വികസിപ്പിച്ചെടുത്ത ധൃതി (ദ്വിഭാഷാ ഒ സി ആര്‍), പദകോശം, മലയാള രൂപിമാപഗ്രഥനി, മലയാള സമൂഹമാധ്യമദത്ത വിശകലനം, മലയാള വാക്യ സംഗ്രഹം, മലയാളം അക്ഷരപരിശോധിനി, ആസ്‌കിയൂണികോഡ് കണ്‍വേര്‍ട്ടര്‍ തുടങ്ങിയ സോഫ്റ്റ് വെയറുകളുടെ പോര്‍ട്ടലിന്റെ (malayalam.icfoss.org) പ്രകാശനവും നടന്നു.
നിയമസഭാ മന്ദിരത്തിലെ മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ഐസിഫോസ് ഡയറക്ടര്‍ ഡോ. എലിസബത്ത് ഷേര്‍ളി, റജിസ്ട്രാര്‍ ചിത്ര എം എസ്., ഈഗവേണന്‍സ് വിഭാഗം മേധാവി ഡോ. രാജീവ് ആര്‍ ആര്‍, സഹായ സാങ്കേതികവിദ്യ വിഭാഗം കണ്‍സള്‍ട്ടന്റ് ജയദേവ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















