Latest News

ബംഗളൂരുവില്‍ നിന്ന് പ്രത്യേക ട്രയിന്‍: 33 മലപ്പുറം സ്വദേശികള്‍ തിരിച്ചെത്തി

ബംഗളൂരുവില്‍ നിന്ന് പ്രത്യേക ട്രയിന്‍: 33 മലപ്പുറം സ്വദേശികള്‍ തിരിച്ചെത്തി
X

പാലക്കാട്: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള പ്രത്യേക ട്രയിനില്‍ മലപ്പുറം സ്വദേശികളായ 33 പേര്‍ തിരിച്ചെത്തി. പാലക്കാട് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ ഇവരില്‍ ഒരാളെ കൊവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. പ്രത്യേക വാഹനങ്ങളില്‍ ജില്ലയിലെത്തിച്ച 32 പേര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം വിവിധ കൊവിഡ് കെയര്‍ സെന്ററുകളിലും വീടുകളിലുമായി പ്രത്യേക നിരീക്ഷണത്തിലാണ്.

നിയന്ത്രണങ്ങള്‍ ഭാഗികമായി എടുത്തുമാറ്റി നാലാം ഘട്ട ലോക്ക് ഡൗണ്‍ തുടങ്ങിയ ശേഷം വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ നിരവധി പേരാണ് സംസ്ഥാനത്തേക്ക് തിരിച്ചുവന്നിട്ടുള്ളത്. റെയില്‍വേ വഴി 4028 പേരും എയര്‍പോര്‍ട്ട് വഴി 7847 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 79,908 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 93,404 പേരാണ് ഇതുവരെ എത്തിയത്.


Next Story

RELATED STORIES

Share it