- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാനത്തെ ജ്യൂസ് കടകളില് പ്രത്യേക പരിശോധന; ഹോട്ടലുകളിലെ പരിശോധന തുടരുമെന്നും മന്ത്രി വീണ ജോര്ജ്
പഴങ്ങള്, വെള്ളം, ഐസ്, കളര് എന്നിവ പരിശോധിക്കും

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഹോട്ടലുകളിലേയും മറ്റു സ്ഥാപനങ്ങളിലേയും ഭക്ഷ്യ സുരക്ഷാ പരിശോധന തുടരുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്ജ്. ഹെല്ത്ത് സ്ക്വാഡിന്റെ അവലോകന യോഗം നടത്തും. ജ്യൂസ് കടകളില് പ്രത്യേക പരിശോധന നടത്തും. കടയുടെ വൃത്തി പ്രധാനമാണ്. പഴങ്ങള്, വെള്ളം, ഐസ്, കളര് എന്നിവ പരിശോധിക്കും. ചെക്ക് പോസ്റ്റുകള് കേന്ദ്രീകരിച്ച് ശക്തമായ പരിശോധന നടത്തി വരുന്നു. ഇത് തുടരുന്നതാണ്. പരിശോധനയോടൊപ്പം ബോധവത്ക്കരണം ഉറപ്പാക്കണമെന്ന് മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്ക്ക് നിര്ദേശം നല്കി.
സംസ്ഥാനത്ത് പകര്ച്ചവ്യാധി പ്രതിരോധം ശക്തമാക്കാന് നടപടി സ്വീകരിക്കാന് എല്ലാ ജില്ലകള്ക്കും നിര്ദേശം നല്കിയെന്നും മന്ത്രി അറിയിച്ചു. കാലാവസ്ഥാ വ്യതിയാനവും മഴയും കാരണം പകര്ച്ചവ്യാധി കൂടാന് സാധ്യതയുള്ള സാഹഹചര്യം മുന്നില് കണ്ട് ജില്ലകള് പ്രവര്ത്തനങ്ങള് ഊര്ജിതമാക്കണം. ആരോഗ്യ ജാഗ്രത പ്രവര്ത്തനങ്ങള് ശക്തമാക്കണം. അതിഥി തൊഴിലാളികള് താമസിക്കുന്ന സ്ഥലങ്ങള് ശ്രദ്ധിക്കേണ്ടതാണ്. പകര്ച്ചവ്യാധികള് ഉണ്ടാകാന് സാധ്യതയുള്ള ഹോട്ട് സ്പോട്ടുകള് നിശ്ചയിച്ച് കൃത്യമായ ഇടപെടലുകള് നടത്തണം. സംസ്ഥാനതല നിരീക്ഷണം ശക്തമാക്കണമെന്നും മന്ത്രി നിര്ദേശം നല്കി. എല്ലാ ജില്ലകളിലേയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിലാണ് മന്ത്രി നിര്ദേശം നല്കിയത്.
ഡെങ്കിപ്പനി, എലിപ്പനി, മലേറിയ, എച്ച്1 എന്1, ചിക്കന്ഗുനിയ, മഞ്ഞപ്പിത്തം, കോളറ, സിക, ഷിഗല്ല തുടങ്ങിയ രോഗങ്ങള്ക്കെതിരെ ജാഗ്രത പാലിക്കേണ്ടതാണ്. ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്ക്കെതിരെ അതീവ ജാഗ്രത പാലിക്കണം. എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട്, കാസര്ഗോഡ്, തൃശൂര് എന്നീ ജില്ലകളിലാണ് ഡെങ്കിപ്പനി കൂടുതല് റിപ്പോര്ട്ട് ചെയ്തിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തിരുവനന്തപുരം, മലപ്പുറം, കോട്ടയം, കാസര്ഗോഡ്, വയനാട്, കോഴിക്കോട് ജില്ലകളിലാണ് എലിപ്പനി കൂടുതല് റിപ്പോര്ട്ട് ചെയ്യുന്നത്. കോഴിക്കോടാണ് ഏറ്റവും കൂടുതല് ഷിഗല്ല കേസ് റിപ്പോര്ട്ട് ചെയ്തത്. കാസര്ഗോഡ്, മലപ്പുറം, തൃശൂര്, പാലക്കാട് ജില്ലകളും ശ്രദ്ധിക്കണമെന്ന് മന്ത്രി നിര്ദേശം നല്കി.
ആരോഗ്യ വകുപ്പ് പ്രിന്സിപ്പല് സെക്രട്ടറി ഡോ. രാജന് എന് ഖോബ്രഗഡെ, ഭക്ഷ്യസുരക്ഷാ കമ്മീഷണര് വിആര് വിനോദ്, ആരോഗ്യ വകുപ്പ് ഡയറക്ടര്, അഡീഷണല് ഡയറക്ടര്മാര്, ഡെപ്യൂട്ടി ഡയറക്ടര്മാര്, ജില്ലാ മെഡിക്കല് ഓഫിസര്മാര്, ജില്ലാ പ്രോഗ്രാം മാനേജര്മാര്, ജില്ലാ സര്വയലന്സ് ഓഫിസര്മാര് എന്നിവര് പങ്കെടുത്തു.
RELATED STORIES
സ്വാതന്ത്ര്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ചവരുടെ സ്വപ്നങ്ങൾക്കൊത്താണോ...
15 Aug 2025 6:21 AM GMTമഴ തുടരും - നാല് ജില്ലകളിൽ മഞ്ഞ അലർട്ട്
15 Aug 2025 3:45 AM GMTമലപ്പുറത്ത് കാർ യാത്രക്കാരെ ആക്രമിച്ച് രണ്ടുകോടി കവർന്നു.
15 Aug 2025 2:53 AM GMTരാജ്യം 79-ാം സ്വാതന്ത്ര്യ ദിന നിറവിൽ
15 Aug 2025 2:25 AM GMTകടന്നല്കൂട് നശിപ്പിക്കുന്നതിനിടെ കടന്നല് കുത്തേറ്റ് മരണം
14 Aug 2025 5:48 PM GMTആലപ്പുഴയില് ഇരട്ടക്കൊല; ലഹരിക്കടിമയായ മകന് മാതാപിതാക്കളെ...
14 Aug 2025 5:21 PM GMT