Latest News

ആംനെസ്റ്റി ഇന്ത്യ മുന്‍ മേധാവിക്കെതിരായ ലുക്ക് ഔട്ട് നോട്ടിസ് പിന്‍വലിക്കാന്‍ പ്രത്യേക കോടതി

ആംനെസ്റ്റി ഇന്ത്യ മുന്‍ മേധാവിക്കെതിരായ ലുക്ക് ഔട്ട് നോട്ടിസ് പിന്‍വലിക്കാന്‍ പ്രത്യേക കോടതി
X

ന്യൂഡല്‍ഹി: ആംനെസ്റ്റി ഇന്ത്യ മുന്‍ മേധാവി ആകർ പട്ടേലിനെതിരേ പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടിസ് പിന്‍വലിക്കണമെന്ന് സിബിഐയോട് പ്രത്യേക കോടതി. ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചത് തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അത് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത്. അന്വേഷണവും വിചാരണയും നിയന്ത്രണങ്ങള്‍ക്ക് അധീതമാണെന്നും കോടതി സിബിഐയെ ഓര്‍മിപ്പിച്ചു.

പട്ടേലിനോട് മാപ്പ് പറയണമെന്ന വിചാരണക്കോടതിയുടെ വിധിയും പ്രത്യേക കോടതി ജഡ്ജി സന്തോഷ് സ്‌നേഹി മാന്‍ റദ്ദാക്കി. വിദേശ സംഭാവന നിയന്ത്രണ നിയമമനുസരിച്ചാണ് ആംനെസ്റ്റി ഇന്ത്യക്കെതിരേ സിബിഐ കേസെടുത്തത്. 2019ലാണ് കേസെടുത്തത്. ആ സമയത്ത് പട്ടേലായിരുന്നു ആംനെസ്റ്റി മേധാവി.

വിദേശത്തെ സര്‍വകലാശാലകളില്‍ പ്രഭാഷണം നടത്തുന്നതിനുവേണ്ടി രാജ്യത്തിനു പുറത്തുപോകാനുള്ള ശ്രമമാണ് സിബിഐ ലുക്ക് ഔട്ട് നോട്ടിസ് വഴി തടഞ്ഞത്.

വിചാരണക്കോടതിയില്‍ ഹാജരായി അനുമതിയില്ലാതെ പുറത്തുപോവില്ലെന്ന് ബോണ്ട് എഴുതി നല്‍കാനും പ്രത്യേക കോടതി പട്ടേലിനോട് നിര്‍ദേശിച്ചു.

പട്ടേലിനെതിരേയുള്ള നോട്ടിസ് പുറപ്പെടുവിച്ചതില്‍ അതുസംബന്ധിച്ച നിയമത്തെക്കുറിച്ചുള്ള അജ്ഞത വ്യക്തമാണെന്ന് കോടതി സിബിഐയെ കുറ്റപ്പെടുത്തി. ഇത് തയ്യാറാക്കിയ സിബിഐ ഉദ്യോഗസ്ഥന് അതാവശ്യമുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. സിബിഐ പുറപ്പെടുവിച്ച നോട്ടിസ് നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു.

Next Story

RELATED STORIES

Share it