ഗോവിന്ദനും ചെറിയാനും പകരക്കാരായി രണ്ട് മന്ത്രിമാര്‍; മന്ത്രിമാരെ തീരുമാനിക്കാനുള്ള ചുമതല സെക്രട്ടേറിയറ്റിന്
BY sudheer28 Aug 2022 8:18 AM GMT

X
sudheer28 Aug 2022 8:18 AM GMT
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായി എംവി ഗോവിന്ദനെ തീരുമാനിച്ചതോടെ സംസ്ഥാന മന്ത്രിസഭയില്‍ പുതുതായി രണ്ട് പേരെത്തും. എംവി ഗോവിന്ദന്‍ കൈകാര്യം ചെയ്ത തദ്ദേശവകുപ്പ്, സജി ചെറിയാന്‍ കൈകാര്യം ചെയ്ത സാംസ്‌കാരിക-ഫിഷറീസ് വകുപ്പ്, രണ്ടിനുമായി രണ്ട് മന്ത്രിമാരായിരിക്കും മന്ത്രിസഭയിലേക്ക് വരുക എന്നാണ് സൂചന. പുതിയ മന്ത്രിമാരെ തീരുമാനിക്കുന്ന ചുമതല സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിനെ സംസ്ഥാന കമ്മിറ്റി ചുമതലപ്പെടുത്തി. അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗം പ്രകാശ് കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ വിജയരാഘവന്‍, എംഎ ബേബി എന്നിവര്‍ പങ്കെടുത്ത സംസ്ഥാന സമിതി യോഗമാണ് തീരുമാനമെടുത്തത്.
ചിലപ്പോള്‍ ഓണത്തിന് മുന്‍പ് തന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടായേക്കും.
Next Story
RELATED STORIES
കെപിസിസി ഡിജിറ്റല്‍ മീഡിയ ചുമതല ഡോ.പി സരിന്; സോഷ്യല്‍ മീഡിയാ ചുമതല വി...
27 Jan 2023 4:34 PM GMTകേരള സ്കില്‍സ് എക്സ്പ്രസ് പദ്ധതിക്ക് തുടക്കമായി
27 Jan 2023 4:24 PM GMTഇന്ത്യയിലേക്ക് ദക്ഷിണാഫ്രിക്കയില്‍ നിന്ന് 12 ചീറ്റകള്‍ കൂടി
27 Jan 2023 4:02 PM GMTത്രിപുരയില്‍ സിപിഎം എംഎല്‍എയും കോണ്‍ഗ്രസ് നേതാവും ബിജെപിയില്‍
27 Jan 2023 3:53 PM GMTസംസ്ഥാന പ്രൊഫഷനല്‍സ് ഫാമിലി സമ്മേളനം 'പ്രോഫേസ് 2.0' നാളെ തുടങ്ങും
27 Jan 2023 3:37 PM GMTകണ്ണൂര്‍ സ്വദേശിയായ 13കാരി ഹൃദയാഘാതത്തെത്തുടര്‍ന്ന് തമിഴ്നാട്ടില്‍...
27 Jan 2023 3:27 PM GMT