Latest News

'തന്റെ എല്ലാ നേട്ടങ്ങള്‍ക്കും കാരണം റായ്ബറേലിയിലെ വോട്ടര്‍മാര്‍'; കത്തെഴുതി സോണിയാ ഗാന്ധി

തന്റെ എല്ലാ നേട്ടങ്ങള്‍ക്കും കാരണം റായ്ബറേലിയിലെ വോട്ടര്‍മാര്‍; കത്തെഴുതി സോണിയാ ഗാന്ധി
X

ന്യൂഡല്‍ഹി: രാജ്യസഭയിലേക്ക് പത്രിക നല്‍കിയതിനു പിന്നാലെ റായ്ബറേലി മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് കത്തെഴുതി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി. അടുത്ത തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്ന് സോണിയാ ഗാന്ധി പറഞ്ഞു. ആരോഗ്യപ്രശ്‌നങ്ങളും പ്രായാധിക്യവും കാരണം മല്‍സരിക്കില്ല. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും റായ്ബറേലിയിലെ വോട്ടര്‍മാര്‍ കൂടെ നിന്നതായി സോണിയ കത്തില്‍ പറയുന്നുണ്ട്. തന്റെ എല്ലാ നേട്ടങ്ങള്‍ക്കും കാരണം റായ് ബറേലിയിലെ വോട്ടര്‍മാരാണ്. ഫിറോസ് ഗാന്ധിയേയും ഇന്ദിരാ ഗാന്ധിയേയും റായ്ബറേലി വിജയിപ്പിച്ചത് ചൂണ്ടിക്കാട്ടിയ സോണിയ തന്റെ കുടുംബത്തോടുള്ള സ്‌നേഹം മണ്ഡലത്തിലെ ജനങ്ങള്‍ തുടരുമെന്നറിയാമെന്നും കത്തില്‍ പറയുന്നു. സോണിയാ ഗാന്ധി മല്‍സരിക്കാത്ത സാഹചര്യത്തില്‍ ഇവിടെ പ്രിയങ്കാ ഗാന്ധി മല്‍സരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

ഇന്നലെയാണ് സോണിയ ഗാന്ധി രാജ്യസഭയിലേക്ക് പത്രിക നല്‍കിയത്. രാജസ്ഥാനില്‍ നിന്നാണ് സോണിയാ ഗാന്ധി രാജ്യസഭയിലേക്ക് മല്‍സരിക്കുന്നത്. സോണിയയ്‌ക്കൊപ്പം രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പത്രിക നല്‍കാനായി ജയ്പൂരിലെത്തിയിരുന്നു. ഇതിനായി ഭാരത് ജോഡോ യാത്രയ്ക്ക് ഒരു ദിവസത്തെ ഇടവേള നല്‍കിയിരുന്നു. 25 വര്‍ഷം ലോക്‌സഭാംഗമായ ശേഷമാണ് സോണിയാ ഗാന്ധി രാജ്യസഭയിലേക്ക് മാറുന്നത്.

Next Story

RELATED STORIES

Share it