Latest News

ഭക്ഷണവുമായെത്തിയ പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍

ഭക്ഷണവുമായെത്തിയ പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍
X

തൃപ്പൂണിത്തുറ: ഭക്ഷണവുമായെത്തിയ പിതാവിനെ കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ മകനെ പോലിസ് അറസ്റ്റ് ചെയ്തു. തൃപ്പൂണിത്തുറ പള്ളിപ്പറമ്പുകാവ് പ്രിയാനഗര്‍ കിഴവന വീട്ടില്‍ ആന്റണി (86) ക്കാണ് കുത്തേറ്റത്. ആന്റണിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേസില്‍ പള്ളിപ്പറമ്പുകാവ് എംകെകെ നായര്‍ നഗര്‍ ഭാഗത്ത് താമസിക്കുന്ന ഡിക്‌സണ്‍ ആന്റണി(51)യെ ഹില്‍പ്പാലസ് പോലിസ് അറസ്റ്റുചെയ്തു. പള്ളിപ്പറമ്പുകാവ് ഭാഗത്തെ അപ്പാര്‍ട്ട്‌മെന്റില്‍ തനിച്ചുതാമസിക്കുന്ന മകന് ദിവസവും ഭക്ഷണവുമായി ആന്റണി എത്തുമായിരുന്നുവത്രേ. ബുധനാഴ്ച രാവിലെ 9.10ന് ഭക്ഷണവുമായി എത്തിയപ്പോഴാണ് കറിക്കത്തികൊണ്ട് ഡിക്‌സണ്‍ പിതാവിനെ കുത്തിയതെന്ന് പോലിസ് പറഞ്ഞു. ആന്റണിയുടെ കരച്ചില്‍ കേട്ടെത്തിയ സമീപവാസികള്‍ സ്ഥലത്തെത്തിയെങ്കിലും കത്തിയുമായി നില്‍ക്കുന്ന ഡിക്‌സന്റെ അടുത്ത് ചെല്ലാന്‍ മടിച്ചു. പോലിസിലും വിവരമറിയിച്ചു. സ്ഥലത്തെത്തിയ ആംബുലന്‍സ് ഡ്രൈവറെയും ഡിക്‌സണ്‍ ആക്രമിക്കാന്‍ ശ്രമിച്ചതായും പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it