Latest News

കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം: പഞ്ചാബില്‍ സൈനിക കമാന്‍ഡര്‍ വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം തിരിച്ചേല്‍പ്പിക്കുന്നു

കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം: പഞ്ചാബില്‍ സൈനിക കമാന്‍ഡര്‍ വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം തിരിച്ചേല്‍പ്പിക്കുന്നു
X

പട്യാല: ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പഞ്ചാബിലെ പട്യാലയില്‍ മുന്‍ സൈനികന്‍ വിശിഷ്ട സേനവത്തിന് രാഷ്ട്രപതിയില്‍ നിന്ന് ലഭിച്ച പുരസ്‌കാരം തിരിച്ചേല്‍പ്പിക്കുന്നു. ഹോംഗാര്‍ഡില്‍ കമാന്‍ഡന്റ് ആയിരുന്ന റായ് സിങ് ധാലിവാലാണ് തനിക്ക് പുരസ്‌കാരമായി ലഭിച്ച മെഡല്‍ കയ്യൊഴിയുന്നത്.

'രാഷ്ട്രത്തിനു വേണ്ടി ചെയ്ത സേവനങ്ങളുടെ പേരില്‍ ലഭിച്ച പുരസ്‌കാരം ഞാന്‍ തിരിച്ചേല്‍പ്പിക്കുകയാണ്. ഞാന്‍ ഒരു കര്‍ഷകന്റെ മകനാണ്. അവരുടെ കഠിനാധ്വാനത്തിന് പുരസ്‌കാരം ലഭിക്കുന്നതിനു പകരം അവര്‍ തെരുവില്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്കു വേണ്ടി സമരംചെയ്യേണ്ട അവസ്ഥയിലാണ്. കര്‍ഷകരോട് കാണിക്കുന്ന ഈ അനീതിയില്‍ ഞാന്‍ ദുഃഖിതനാണ്. അതുകൊണ്ട് പ്രതിഷേധത്തിന്റെ ഭാഗമായി എനിക്ക് ലഭിച്ച പുരസ്‌കാരം തിരിച്ചുനല്‍കുകയാണ്''- ധാലിവാല്‍ പറഞ്ഞു.

കര്‍ഷകര്‍ ഇത്തരമൊരു നിയമം ആവശ്യപ്പെട്ടിരുന്നില്ല. അവര്‍ സര്‍ക്കാരിനോട് ഒന്നും ആവശ്യപ്പെട്ടില്ല. അവര്‍ ലോകത്തിന് ഭക്ഷണം നല്‍കി. പക്ഷേ, അവര്‍ നേരിടേണ്ടി വന്നത് ജലപീരങ്കികളും കണ്ണീര്‍വാതകവുമാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡിസംബര്‍ മൂന്നാം തിയ്യതി മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ശിരോമണി അകാലി ദള്‍ നേതാവ് പ്രകാശ് സിങ് ബാദലും തനിക്ക് ലഭിച്ച പത്മവിഭൂഷന്‍ പുരസ്‌കാരം തിരിച്ചേല്‍പ്പിച്ചിരുന്നു.

Next Story

RELATED STORIES

Share it