Latest News

ഭരണഘടനയുടെ ആമുഖത്തില്‍ 'സോഷ്യലിസ'വും, 'മതേതരത്വ'വും ഉണ്ടായിരുന്നില്ല, നീക്കം ചെയ്യണം; വിവാദ ആവശ്യവുമായി ആര്‍എസ്എസ് നേതാവ്

ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസവും, മതേതരത്വവും ഉണ്ടായിരുന്നില്ല, നീക്കം ചെയ്യണം; വിവാദ ആവശ്യവുമായി ആര്‍എസ്എസ് നേതാവ്
X

ന്യൂഡല്‍ഹി: ഭരണഘടനയുടെ ആമുഖത്തിനെതിരേ വിവാദ പരാമര്‍ശവുമായി ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെ. അംബേദ്കര്‍ വിഭാവനം ചെയ്ത ഭരണഘടനയുടെ ആമുഖത്തില്‍ 'സോഷ്യലിസ'വും, 'മതേതരത്വ'വും ഉണ്ടായിരുന്നില്ലെന്നും അത് പിന്നീട് കോണ്‍ഗ്രസ് കൂട്ടിചേര്‍ത്തതാണെന്നുമാണ് പരാമര്‍ശം. ഡല്‍ഹിയില്‍ നടന്ന പൊതുപരിപാടിയില്‍ പ്രസംഗിക്കവെയാണ് പരാമര്‍ശം. ഇതോടെ ഭരണഘടന ഭേദഗതി ചെയ്യണമെന്ന ആര്‍എസിഎസിന്റെ ആവശ്യം വീണ്ടും ഉയര്‍ന്നു വരികയാണ്. വലിയ തരത്തിലുളള വിമര്‍ശനങ്ങളാണ് ഹൊസബലെയുടെ വാക്കുകള്‍ക്കെതിരേ ഉയരുന്നത്.

അടിയന്തിരാവസ്ഥ കാലത്ത് കോണ്‍ഗ്രസ്, ഭരണഘടനയില്‍ കൂട്ടിചേര്‍ത്ത വാക്കുകളാണ് സോഷ്യലിസവും മതോതരത്വവും. അതിനാല്‍ അവ ഭരണഘടനയില്‍ നിന്നു നീക്കണമെന്നുമാണ് ആര്‍എസ്എസിന്റെ ആവശ്യം. മുമ്പും ഇത്തരത്തിലുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ആര്‍എസ്എസ് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം നിരവധി ഹരജികളാണ് ഈ ആവശ്യവുമായി ബന്ധപ്പെട്ട് സുപ്രിംകോടതികളില്‍ എത്തിയത്. എന്നാല്‍ ആവശ്യം സുപ്രിംകോടതി തള്ളുകയായിരുന്നു.

സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ ഭരണഘടനയില്‍ നിന്നു നീക്കം ചെയ്യാന്‍ ആവില്ലെന്ന് കോടതി അന്ന് വ്യക്തമാക്കിയിരുന്നു. ഇന്ത്യയെ സംബന്ധിച്ച് എല്ലാവര്‍ക്കും തുല്യ അവസരവും സമത്വവും ഉറപ്പു നല്‍കുന്ന സോഷ്യലിസവും, മതസ്വാതന്ത്യം ഉറപ്പു നല്‍കുന്ന മതേതരത്വവും നീക്കം ചെയ്യാനാവില്ലെന്ന് അന്നു വാദം കേട്ട ബെഞ്ച് ഉത്തരവിട്ടിരുന്നു.

അതേസമയം, ദത്താത്രേയ ഹൊസബലെയുടെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ കോണ്‍ഗ്രസ് വലിയ തരത്തിലുള്ള പ്രതിഷേധവുമായി രംഗത്തെത്തി. സോഷ്യലിസവും മതേതരത്വവും ഭരണഘടനയില്‍ നിന്നു നീക്കം ചെയ്യണമെന്ന ആവശ്യം വീണ്ടും വീണ്ടും ഉയര്‍ത്തുന്നത് ഭരണഘടന തകര്‍ക്കാനുള്ള ആര്‍എസിഎസിന്റെ ലക്ഷ്യമാണെന്നും അത് ജനങ്ങള്‍ മനസിലാക്കണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

Next Story

RELATED STORIES

Share it