സോഷ്യല്‍ ഫോറം ഒമാന്‍ കൊവിഡ് വാക്‌സിനേഷന്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു
BY BRJ16 Aug 2021 8:43 AM GMT

X
BRJ16 Aug 2021 8:43 AM GMT
മസ്‌കറ്റ്: ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സോഷ്യല്‍ ഫോറം ഒമാന്‍ ഗാല ഘടകം, ഗോബ്ര ആസ്റ്റര്‍ അല്‍ റഫ ഹോസ്പിറ്റലിന്റെ സഹകരണത്തോടുകൂടി സ്വാതന്ത്രദിന സുദിനത്തില്‍ കൊവിഡ് വാക്‌സിനേഷന്‍ ക്യാമ്പും ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു.
സോഷ്യല്‍ ഫോറം ഒമാന്‍ ഗാല ഘടകം പ്രതിനിധി മന്‍സൂര്‍ തൃശ്ശൂരിന്റെ അധ്യക്ഷതയില്‍ ഡോ. ഹേമന്ദ് ഹര്‍ദിക്കര്‍ (ആസ്റ്റര്‍ അല്‍ റഫ) ഉദ്ഘാടനം നിര്‍വഹിച്ചു. ഷാഫി തിരുവനന്തപുരം ഡോ. ഹേമന്ദ് ഹര്‍ദിക്കറിന് ഉപഹാരം നല്‍കി, ആസ്റ്റര്‍ പ്രതിനിധി ഫസലുറഹ്മാന്‍ പരിപാടിയില്‍ സാന്നിധ്യമായി. തുടര്‍ന്ന് മധുര വിതരണവും നടന്നു.
സലീം കണ്ണൂര്‍, റമീസ് അലി കാരന്തൂര്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. സോഷ്യല്‍ ഫോറം ഒമാന്‍ ഗാല പ്രതിനിധി ഷിജാസ് തലശ്ശേരി നന്ദി പറഞ്ഞു.
Next Story
RELATED STORIES
ഒമാനില് ഇന്ധന ടാങ്കറിന് തീപിടിച്ചു; ആളപായമില്ല
18 May 2022 6:56 PM GMTകണ്ണൂര്‍ സ്വദേശി ദുബയില് ഹൃദയാഘാതത്തെത്തുടര്ന്ന് മരിച്ചു
18 May 2022 5:37 PM GMTബഹ്റൈനില് ലയണ്സ് ക്ലബ്ബ് രൂപീകരിച്ചു
18 May 2022 8:57 AM GMTസൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിനെ ചൊവ്വാഴ്ച മണല്ക്കാറ്റ് വിഴുങ്ങി
18 May 2022 1:22 AM GMTജിദ്ദയില് മാസ് റിലീഫ് സെല് സെവന്സ് ഫുട്ബോള് ടൂര്ണമെന്റ്...
17 May 2022 1:04 AM GMTഇന്റര്നാഷണല് നഴ്സ് ഡേ ആഘോഷവുമായി ഇന്ത്യന് സോഷ്യല്‍ ഫോറം
13 May 2022 6:40 PM GMT