- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇതുവരെ സംസ്ഥാനത്ത് വാക്സിന് സ്വീകരിച്ചവര്‍ 35,773 പേര്; പുതുതായി മൂന്ന് വാക്സിനേഷന് കേന്ദ്രങ്ങള്‍ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്സിന് കുത്തിവയ്പ്പിന്റെ നാലാം ദിനത്തില്‍ 10,953 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ്19 വാക്സിനേഷന് നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 135 കേന്ദ്രങ്ങളില്‍ വാക്സിനേഷന് നടന്നു. എറണാകുളം ജില്ലയില്‍ 15 കേന്ദ്രങ്ങളിലും കോഴിക്കോട് ജില്ലയില്‍ 11 കേന്ദ്രങ്ങളിലും തിരുവനന്തപുരം ജില്ലയില്‍ 10 കേന്ദ്രങ്ങളിലും ബാക്കിയുള്ള ജില്ലകളില്‍ 9 കേന്ദ്രങ്ങളില്‍ വീതവുമാണ് വാക്സിനേഷന് നടന്നത്.
എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ (1039) വാക്സിന് സ്വീകരിച്ചത്. ആലപ്പുഴ 711, എറണാകുളം 1039, ഇടുക്കി 594, കണ്ണൂര്‍ 880, കാസര്‍ഗോഡ് 682, കൊല്ലം 819, കോട്ടയം 890, കോഴിക്കോട് 903, മലപ്പുറം 802, പാലക്കാട് 712, പത്തനംതിട്ട 762, തിരുവനന്തപുരം 639, തൃശൂര്‍ 818, വയനാട് 702 എന്നിങ്ങനെയാണ് ഇന്ന് വാക്സിന് സ്വീകരിച്ചവരുടെ എണ്ണം. തിരുവനന്തപുരം ജില്ലയില്‍ ബുധനാഴ്ച 262 പേര്‍ക്ക് വാക്സിന് നല്‍കിയിരുന്നു. ഇതോടെ ആകെ 35,773 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്സിനേഷന് സ്വീകരിച്ചത്. ആര്‍ക്കും തന്നെ വാക്സിന് കൊണ്ടുള്ള പാര്‍ശ്വഫലങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
തിരുവനന്തപുരം ജില്ലയില്‍ വെള്ളിയാഴ്ച മുതല്‍ അരുവിക്കര പ്രാഥമികാരോഗ്യ കേന്ദ്രം, നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി, ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി എന്നിവിടങ്ങില്‍ വാക്സിനേഷന് കേന്ദ്രങ്ങള്‍ ആരംഭിക്കും. വിതുര സാമൂഹികാരോഗ്യ കേന്ദ്രം, പുല്ലുവിള സാമൂഹികാരോഗ്യ കേന്ദ്രം, അഞ്ചുതെങ്ങ് സാമൂഹികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ വാക്സിനേഷന് പൂര്‍ത്തിയായിട്ടുണ്ട്.
സംസ്ഥാനത്താകെ 4,69,616 ആരോഗ്യ പ്രവര്‍ത്തകരും കോവിഡ് മുന്നണി പോരാളികളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സര്‍ക്കാര്‍ മേഖലയിലെ 1,79,766 പേരും സ്വകാര്യ മേഖലയിലെ 2,03,412 പേരും ഉള്‍പ്പെടെ 3,83,178 ആരോഗ്യ പ്രവര്‍ത്തകരാണ് രജിസ്റ്റര്‍ ചെയ്തത്. ഇതുകൂടാതെ 2942 കേന്ദ്ര ആരോഗ്യ പ്രവര്‍ത്തകരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കോവിഡ് മുന്നണി പോരാളികളുടെ രജിസ്ട്രേഷനാണ് നടക്കുന്നത്. 75,534 ആഭ്യന്തര വകുപ്പിലെ ജീവനക്കാരും, 6,600 മുന്‍സിപ്പല്‍ വര്‍ക്കര്‍മാരും, 1,362 റവന്യൂ വകുപ്പ് ജീവനക്കാരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
RELATED STORIES
വെള്ളാപ്പള്ളി പരാമർശം സാമൂഹികാന്തരീക്ഷത്തോടുള്ള വെല്ലുവിളി: സാദിഖലി...
21 July 2025 2:04 AM GMTമഴ തുടരും - ഒമ്പത് ജില്ലകളിൽ മഞ്ഞ അലർട്ട്
21 July 2025 1:50 AM GMTവെള്ളാപ്പള്ളി പറഞ്ഞത് ഗുരുദർശനങ്ങൾക്ക് വിരുദ്ധം- വി ഡി സതീശൻ
21 July 2025 1:38 AM GMTമതനിരപേക്ഷത സംരക്ഷിക്കുന്ന നിലപാടുകള്‍ സ്വീകരിച്ച് എസ്എന്‍ഡിപി...
20 July 2025 3:26 PM GMTഇസ്രായേലി ആക്രമണത്തില്‍ തകര്‍ന്ന വ്യോമപ്രതിരോധ സംവിധാനങ്ങള്‍...
20 July 2025 3:17 PM GMTഅയല്‍വാസി തീകൊളുത്തിയ മധ്യവയസ്കന് മരിച്ചു
20 July 2025 3:07 PM GMT