Latest News

എസ്എന്‍ഡിപി യോഗം കടയ്ക്കല്‍ യൂനിയന്‍ ചടയമംഗലം മേഖല സമ്മേളനം കഴിഞ്ഞു

എസ്എന്‍ഡിപി യോഗം കടയ്ക്കല്‍ യൂനിയന്‍ ചടയമംഗലം മേഖല സമ്മേളനം കഴിഞ്ഞു
X

ചടയമംഗലം: എസ്എന്‍ഡിപി യോഗം കടയ്ക്കല്‍ യൂണിയന്‍ ചടയമംഗലം മേഖല സമ്മേളനം നിലമേല്‍ എസ്എന്‍ഡിപി ശാഖാ ഹാളില്‍ നടന്നു. യൂനിയന്‍ പ്രസിഡന്റ് ഡി. ചന്ദ്ര ബോസ് ആദ്യക്ഷനായി. യോഗം കൗണ്‍സിലര്‍ പച്ചയില്‍ സന്ദീപ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

യൂനിയന്‍ വൈസ് പ്രസിഡന്റ് കെ പ്രേംരാജ്, യൂനിയന്‍ കൌണ്‍സില്‍ അംഗങ്ങളായ അമ്പിളിദാസന്‍, എസ് വിജയന്‍, ജി. നളിനാക്ഷന്‍, രഘു നാഥന്‍, പങ്ങലുകാട് ശശി, എസ്. സുധാകരന്‍, പി. അനില്‍കുമാര്‍, എം കെ വിജയമ്മ നിലമേല്‍ ശാഖ വൈസ് പ്രസിഡന്റ് അശ്വനികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

എല്ലാ ശാഖാകളിലും 25വീടുകള്‍ക്ക് ഒരു കുടുംബ യോഗം യൂനിറ്റ് രൂപീകരിക്കുന്നതിന്റ പ്രവര്‍ത്തനരൂപരേഖ യൂനിയന്‍ പ്രസിഡന്റ് ഡി. ചന്ദ്രബോസ് അവതരിപ്പിച്ചു. 11ശാഖയിലെ ഭാരവാഹികള്‍ പങ്കെടുത്തു. നിലമേല്‍ ശാഖ സെക്രട്ടറി ജീനു, കുരിയോട് സെക്രട്ടറി അക്കരവിള സജീവ്, ചടയമംഗലം ശാഖ സെക്രട്ടറി മധു, ഇടയ്‌ക്കോട് ശാഖ സെക്രട്ടറി ദേവദാസ്, തെരുവിന്‍ഭാഗം ശാഖ സെക്രട്ടറി സജു, ആക്കല്‍ സെക്രട്ടറി ശ്യം, ചെറിയവെളിനല്ലൂര്‍ പ്രസിഡന്റ് ആദര്‍ശ് ഭാര്‍ഗവന്‍, വേങ്ങൂര്‍ ചെറുവക്കല്‍ സെക്രട്ടറി സുദര്‍ശനന്‍, തേവന്നൂര്‍ സെക്രട്ടറി വിദ്യാധരന്‍, ഇളമാട് സെക്രട്ടറി ആര്‍. സന്തോഷ്, ചുണ്ട ശാഖ സെക്രട്ടറി മധു എന്നിവര്‍ റിപോര്‍ട്ട് അവതരിപ്പിച്ചു സംസാരിച്ചു.

Next Story

RELATED STORIES

Share it