Latest News

പതിനാറുകാരിയെ നിരന്തരമായി പീഡിപ്പിച്ചു; ക്ഷേത്ര പൂജാരി അറസ്റ്റില്‍

പതിനാറുകാരിയെ നിരന്തരമായി പീഡിപ്പിച്ചു; ക്ഷേത്ര പൂജാരി അറസ്റ്റില്‍
X

കൊല്ലം: പതിനാറുകാരിയെ നിരന്തര പീഡനത്തിന് ഇരയാക്കിയ കേസില്‍ ക്ഷേത്ര പൂജാരിയായ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. കൊല്ലം ചിതറ കുറക്കോട് സ്വദേശിയായ അഭിനാണ് (22) പോക്‌സോ നിയമപ്രകാരം പിടിയിലായത്.

പ്രതിയുമായി പെണ്‍കുട്ടി എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ പ്രണയത്തിലായിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ രാത്രി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കുകയും പിന്നീട് പലപ്പോഴായി ഇത് തുടരുകയും ചെയ്തു. പെണ്‍കുട്ടി എതിര്‍ത്തപ്പോള്‍ വിവരം വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ പീഡനം തുടരുകയായിരുന്നു എന്നാണ് വിവരം. നിരന്തരമായ പീഡനത്തെത്തുടര്‍ന്ന് കടുത്ത മാനസിക സംഘര്‍ഷത്തിലായ പെണ്‍കുട്ടി കഴിഞ്ഞ ദിവസം ഉറക്കഗുളിക കഴിച്ചും ഞരമ്പ് മുറിച്ചും ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉടന്‍ തന്നെ മാതാപിതാക്കള്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ വച്ച് നടത്തിയ കൗണ്‍സിലിംഗിനിടെയാണ് പെണ്‍കുട്ടി താന്‍ നേരിട്ടതെല്ലാം പുറത്തുപറഞ്ഞത്. തുടര്‍ന്ന് പോലിസ് പ്രതിയെ പിടികൂടുകയായിരുന്നു. പോക്‌സോ വകുപ്പുകള്‍ ചുമത്തി കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ റിമാന്‍ഡ് ചെയ്തു.

Next Story

RELATED STORIES

Share it