Latest News

കണ്ണൂരില്‍ ബസ്സും കാറും കൂട്ടിയിടിച്ച് ആറു പേര്‍ക്ക് പരിക്ക്

പട്ടുവം മുള്ളൂലില്‍ നിന്ന് പരിയാരത്തേക്ക് പോകുകയായിരുന്ന കാറും തലശേരിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സുമാണ് കൂട്ടിയിടിച്ചത്.

കണ്ണൂരില്‍ ബസ്സും കാറും കൂട്ടിയിടിച്ച് ആറു പേര്‍ക്ക് പരിക്ക്
X

തളിപ്പറമ്പ്: ദേശീയപാതയില്‍ ചുടല ഒമേഗ ഫര്‍ണിച്ചറിന് മുന്നില്‍ ബസ്സും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രികരായ 7 പേര്‍ക്ക് പരിക്ക്. കാറിലുണ്ടായിരുന്ന പരിയാരം തൊണ്ടന്നൂര്‍ സ്വദേശി സുധാകരന്‍ (50), ഭാര്യ സജ്‌ന (42), മകള്‍ അനുശ്രീ (14), സുധാകരന്റെ സഹോദരന്‍ രാജീവന്‍ (46), രാജീവന്റെ ഭാര്യ കവിത (36), മക്കളായ ദേവാങ്ക് (14), ദേവിന (12) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ സുധാകരന്‍, മകള്‍ അനുശ്രീ, സഹോദരപുത്രി ദേവ്‌ന എന്നിവരെ പിന്നീട് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

വൈകീട്ട് ആറരയോടെയാണ് അപകടം. പട്ടുവം മുള്ളൂലില്‍ നിന്ന് പരിയാരത്തേക്ക് പോകുകയായിരുന്ന കാറും തലശേരിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സുമാണ് കൂട്ടിയിടിച്ചത്. പരിയാരം എസ് ഐ ടി.രവീന്ദ്രന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത് . അപകടത്തെതുടര്‍ന്ന് ദേശീയപാതയില്‍ അരമണിക്കൂറോളം ഗതാഗതം മുടങ്ങി.

Next Story

RELATED STORIES

Share it