Latest News

'എസ്‌ഐആര്‍ നടപടികള്‍ കൃത്യമായി പൂര്‍ത്തീകരിച്ചില്ലെന്ന്'; 60 ബിഎല്‍ഒമാര്‍ക്കെതിരേ കേസ്

എസ്‌ഐആര്‍ നടപടികള്‍ കൃത്യമായി പൂര്‍ത്തീകരിച്ചില്ലെന്ന്; 60 ബിഎല്‍ഒമാര്‍ക്കെതിരേ കേസ്
X

നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ എസ്‌ഐആര്‍ നടപടികള്‍ കൃത്യമായി പൂര്‍ത്തീകരിച്ചില്ലെന്നാരോപിച്ച് 60 ബിഎല്‍ഒമാര്‍ക്ക് എതിരെ കേസെടുത്തു. നോയിഡയിലെ 181 ബിഎല്‍ഒമാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടിസ് നല്‍കുമെന്നും റിപോര്‍ട്ടുണ്ട്. ഏഴ് സൂപ്പര്‍വൈസര്‍മാര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു.

എസ്‌ഐആര്‍ നടപടികള്‍ അഞ്ച് ശതമാനത്തില്‍ താഴെ മാത്രം പൂര്‍ത്തീകരിച്ചവര്‍ക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. വെള്ളിയാഴ്ച ചേര്‍ന്ന അവലോകനത്തിലാണ് ജില്ലാ കലക്ടര്‍ മേധ രൂപം ബിഎല്‍ഒമാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. എസ്‌ഐആര്‍ നടപടികള്‍ അഞ്ച് ശതമാനത്തില്‍ താഴെ പൂര്‍ത്തീകരിച്ചവര്‍ എത്രയു വേഗം മുഴുവന്‍ നടപടികളും പൂര്‍ത്തീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബിഎല്‍ഒമാര്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എല്ലാ പോളിങ് സ്റ്റേഷനുകളിലും നേരിട്ട് പരിശോധന നടത്താന്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയാക്കാത്ത ബിഎല്‍ഓ മാരുടെ ദിവസവേതനം റദ്ദാക്കാനും തീരുമാനിച്ചു. ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയാക്കാത്ത ഉദ്യോഗസ്ഥരെക്കുറിച്ച് അന്വേഷിക്കാന്‍ പൊതു വിദ്യാഭ്യാസ ഓഫീസര്‍ നിര്‍ദേശം നല്‍കി.

Next Story

RELATED STORIES

Share it