Latest News

എസ്‌ഐആര്‍: ജോലിഭാരം കാരണം വിഷം കഴിച്ച ബിഎല്‍ഒ ഗുരുതരാവസ്ഥയില്‍

എസ്‌ഐആര്‍: ജോലിഭാരം കാരണം വിഷം കഴിച്ച ബിഎല്‍ഒ ഗുരുതരാവസ്ഥയില്‍
X

മീററ്റ്: വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്രപരിഷ്‌കരണത്തിനായി നിയോഗിക്കപ്പെട്ട ബൂത്ത് ലെവല്‍ ഓഫീസര്‍ അമിത ജോലിഭാരം കാരണം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മീററ്റില്‍ മുര്‍ലിപുര ഗ്രാമത്തിലെ താമസക്കാരനും ജലസേചന വകുപ്പിലെ സീനിയര്‍ അസിസ്റ്റന്റുമായ മോഹിത് ചൗധരി(35)യാണ് വിഷം കഴിച്ചത്. ഇന്നലെ രാത്രി വീട്ടിലെത്തിയ ശേഷം മോഹിത് കീടനാശിനി കഴിക്കുകയായിരുന്നു.

മോഹിത് പല്ലവ്പുരം പ്രദേശത്തെ ചുമതലകള്‍ വഹിച്ചിരുന്ന ഉദ്യോഗസ്ഥനാണ്. അമിത ജോലിഭാരവും സമ്മര്‍ദ്ദവും കാരണം നിരവധി ദിവസങ്ങളായി കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. ഫോമുകളുടെ പുരോഗതിയെച്ചൊല്ലി തഹസില്‍ ലെവല്‍ സൂപ്പര്‍വൈസര്‍ ഇദ്ദേഹത്തെ നിരന്തരം സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു. സസ്‌പെന്‍ഷനും നിയമനടപടികളും നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും അവര്‍ ആരോപിച്ചു.

ഇന്നലെ രാത്രി ഗര്‍ റോഡിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മോഹിതിന്റെ നില ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് ലോക്പ്രിയ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Next Story

RELATED STORIES

Share it