Latest News

ഗായകന്‍ സിദ്ധു മൂസ് വാലയുടെ ഘാതകര്‍ മരണം തോക്ക് വീശി ആഘോഷിച്ചു; വീഡിയോ കണ്ടെത്തി

ഗായകന്‍ സിദ്ധു മൂസ് വാലയുടെ ഘാതകര്‍ മരണം തോക്ക് വീശി ആഘോഷിച്ചു; വീഡിയോ കണ്ടെത്തി
X

ന്യൂഡല്‍ഹി: ഗായകന്‍ സിദ്ധു മൂസ് വാലയുടെ ഘാതകര്‍ അദ്ദേഹത്തെ കൊലപ്പെടുത്തിയശേഷം മരണം ആഘോഷിക്കുന്നതിന്റെ വീഡിയോ പുറത്തെത്തി. കൊല നടത്തിയശേഷം കാറില്‍ സഞ്ചരിക്കുമ്പോള്‍ ക്യാമറ നോക്കി തോക്ക് വീശുന്നതും ചിരിക്കുന്നതും വീഡിയോയില്‍ കാണാം.

ഘാതകരിലെ 18കാരന്‍ അന്‍കിത് സിര്‍സയുടെ ഫോണില്‍നിന്നാണ് വീഡിയോ ലഭിച്ചത്. ഡല്‍ഹി ബസ് ടര്‍മിനലില്‍നിന്ന് ഇന്നലെ രാത്രിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ഗുണ്ടാസംഘമായ ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘത്തില്‍പ്പെട്ടവരാണ് ഇവര്‍. സംഘത്തിലെ പ്രധാന വെടിവയ്പുകാരനാണ് ഇയാളെന്ന് പോലിസ് പറയുന്നു.

പഞ്ചാബിലും വിദേശത്തും ഏറെ പ്രശസ്തനായ ഗായകനാണ് സുദ്ദു മൂസ് വാല. മെയ് 29നാണ് അദ്ദേഹത്തെ തന്റെ കാറില്‍വച്ച് കൊലപ്പെടുത്തിയത്.

Next Story

RELATED STORIES

Share it