Latest News

അമേരിക്കന്‍ ഗായകന്‍ ആരോണ്‍ കാര്‍ട്ടര്‍ അന്തരിച്ചു

അമേരിക്കന്‍ ഗായകന്‍ ആരോണ്‍ കാര്‍ട്ടര്‍ അന്തരിച്ചു
X

കാലഫോര്‍ണിയ: അമേരിക്കന്‍ ഗായകനും റാപ്പറുമായ ആരോണ്‍ കാര്‍ട്ടര്‍ (34) അന്തരിച്ചു. പ്രശസ്ത ബാന്‍ഡായ ബാക്ക്‌സ്ട്രീറ്റ് ബോയ്‌സിലെ നിക്ക് കാര്‍ട്ടറിന്റെ ഇളയ സഹോദരനാണ് ആരോണ്‍. ശനിയാഴ്ച രാവിലെ കാലഫോര്‍ണിയയിലെ ലന്‍കാസ്റ്ററിലെ വീട്ടില്‍ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഫ്‌ളോറിഡയിലെ ടാമ്പയില്‍ 1987 ഡിസംബര്‍ 7 നാണ് ജനനം. ബാക്ക്‌സ്ട്രീറ്റ് ബോയ്‌സിലൂടെയാണ് ആരോണ്‍ സംഗീത ജീവിതം ആരംഭിച്ചത്. പിന്നീട് സ്വന്തമായി പരിപാടികള്‍ അവതരിപ്പിച്ച് തുടങ്ങി.

90കളുടെ അവസാനത്തില്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ നാല് ആല്‍ബങ്ങളുടെ ദശലക്ഷക്കണക്കിന് കോപ്പികളാണ് വിറ്റുപോയത്. ഇതില്‍ ആദ്യത്തേത് 1997 ല്‍ അദ്ദേഹത്തിന് ഒമ്പത് വയസുള്ളപ്പോഴായിരുന്നു. നിരവധി റിയാലിറ്റി ഷോകളിലും ഓഫ്‌ബ്രോഡ്‌വേ പ്രൊഡക്ഷനുകളിലും പ്രത്യക്ഷപ്പെടുകയും പുതിയ സംഗീത ആല്‍ബങ്ങള്‍ ഓണ്‍ലൈനില്‍ പുറത്തിറക്കുകയും ചെയ്തു. പ്രശസ്തിയുടെ വെള്ളിവെളിച്ചത്തില്‍ നില്‍ക്കുമ്പോഴാണ് അപ്രതീക്ഷിത മരണം.

Next Story

RELATED STORIES

Share it