Latest News

സിംഗപ്പൂര്‍ ഡെയ്‌സി വെറും പൂച്ചെടിയല്ല; ആക്രമണോത്സുകമായ അധിനിവേശ സസ്യമാണ്

ആസ്‌ട്രേലിയന്‍ സംസ്ഥാനമായ ക്വീന്‍സ് ലാന്റില്‍ സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥലത്ത് സിംഗപ്പൂര്‍ ഡെയ്‌സി നശിപ്പിക്കാതെ വളരാന്‍ ഉപേക്ഷിക്കുന്നത് പോലും കുറ്റമാണ്.

സിംഗപ്പൂര്‍ ഡെയ്‌സി വെറും പൂച്ചെടിയല്ല; ആക്രമണോത്സുകമായ അധിനിവേശ സസ്യമാണ്
X

കോഴിക്കോട്: തൊടിയിലാകെ മഞ്ഞപ്പൂക്കളുമായി പടര്‍ന്ന്കിടക്കുന്ന സിംഗപ്പൂര്‍ ഡെയ്‌സി മുന്‍പൊക്കെ കൗതുകക്കാഴ്ച്ചയായിരുന്നു. കടുംപച്ച ഇലകള്‍ക്കിടയില്‍ സമൃദ്ധമായി വിടരുന്ന മഞ്ഞപ്പൂക്കള്‍ കാഴ്ച്ചക്ക് ഭംഗിയാണ്. എന്നാല്‍ ലോകരാജ്യങ്ങള്‍ കടുത്ത നിയന്ത്രണ നടപടികള്‍ ഏര്‍പ്പെടുത്തിയ കളച്ചെടിയാണ് ഇത്. ഒരു പ്രദേശത്ത് വ്യാപിച്ചാല്‍ പിന്നെ അവിടുത്തെ മറ്റെല്ലാ ചെടികള്‍ക്കും മുകളില്‍ ആധിപത്യം സ്ഥാപിച്ച് എല്ലാറ്റിനെയും ഇല്ലാതെയാക്കുന്ന അധിനിവേശ സസ്യമാണ് സിംഗപ്പൂര്‍ ഡെയ്‌സി. അതിവേഗം പടരുകയും ഉണങ്ങിയ പൂക്കളിലെ നൂറുകണക്കിന് വിത്തുകളിലൂടെ സമീപ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്ന സിംഗപ്പൂര്‍ ഡെയ്‌സിയെ നിന്ത്രിക്കാന്‍ വന്‍തോതില്‍ പണം ചിലവിടുന്ന രാജ്യങ്ങളുണ്ട്.


ആസ്‌ട്രേലിയന്‍ സംസ്ഥാനമായ ക്വീന്‍സ് ലാന്റില്‍ സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥലത്ത് സിംഗപ്പൂര്‍ ഡെയ്‌സി നശിപ്പിക്കാതെ വളരാന്‍ ഉപേക്ഷിക്കുന്നത് പോലും കുറ്റമാണ്. എല്ലാ വ്യത്യസ്ത പാരിസ്ഥിതിക മേഖലകളെയും ആക്രമിക്കുന്ന ഈ ചെടി മണലില്‍ പോലും അനിയന്ത്രിതമായി വളരും. സിംഗപ്പൂര്‍ ഡെയ്‌സി നിന്ത്രിക്കുന്നതിന് ക്യൂന്‍സ് ലാന്റില്‍ നിയമനിര്‍മാണം വരെ നടത്തിയിട്ടുണ്ട്. അവിടുത്തെ ബയോസെക്യൂരിറ്റി ആക്റ്റ് 2014 പ്രകാരം സിംഗപ്പൂര്‍ ഡെയ്‌സി കാറ്റഗറി 3ല്‍ ഉള്‍പ്പെടുന്ന നിയന്ത്രിക്കപ്പെടേണ്ട അധിനിവേശ സസ്യമാണ്. ഇതിനെ ഇല്ലാതാക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് നിയമം ആവശ്യപ്പെടുന്നു. സിംഗപ്പൂര്‍ ഡെയ്‌സി നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ക്യൂന്‍സ് ലാന്റ് സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുമുണ്ട്. നിയന്ത്രണ നടപടികള്‍ക്ക പ്രാദേശിക ഭരണകൂടം സഹായം നല്‍കുന്നുമുണ്ട്. ഇതിനായി പരിശീലന പരിപാടികളും സംഘടിപ്പിക്കാറുണ്ട്.


ലോകത്ത് ഇത്രയധികം വേഗത്തില്‍ പടരുന്നതും മറ്റ് സസ്യങ്ങളെയും കാര്‍ഷിക വിളകളെയും ഇല്ലാതെയാക്കുകയും ചെയ്യുന്ന കളസസ്യം വേറെയില്ല. ജലാശയങ്ങളിലെത്തുന്ന ആഫ്രിക്കന്‍ മുഷു മറ്റ് നാടന്‍ മത്സ്യ ഇനങ്ങളെ ഭക്ഷിച്ച് ഇല്ലാതെയാക്കി വംശനാശത്തിലേക്ക് എത്തിക്കുന്നത് പോലെയാണ് സിംഗപ്പൂര്‍ ഡെയ്‌സി അതിവേഗം വ്യാപിച്ച് ഔഷധ സസ്യങ്ങളെ ഉള്‍പ്പടെ ഇല്ലാതെയാക്കുന്നത്.




Next Story

RELATED STORIES

Share it