കര്‍ണാടക-കേരള മുഖ്യമന്ത്രിതല ചര്‍ച്ചയില്‍ സില്‍വര്‍ലൈന്‍ വിഷയമായില്ല
തിരുവനന്തപുരം: ഇന്ന് നടന്ന കര്‍ണാടക-കേരള മുഖ്യമന്ത്രിതല ചര്‍ച്ചയില്‍ സില്‍വര്‍ ലൈന്‍ വിഷയമായില്ലെന്ന് റിപോര്‍ട്ട്. വിശദാംശങ്ങള്‍ കൈമാറാത്തതാണ് കാരണമെന്നറിയുന്നു.
സില്‍വര്‍ലൈന്‍ മംഗളൂരുവിലേക്ക് നീട്ടുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായാണ് മുഖ്യമന്ത്രിമാര്‍ കാണുന്നതെന്നായിരുന്നു റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നത്. രാവിലെ ഒമ്പതരയ്ക്ക് കര്‍ണാടക മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് കൂടിക്കാഴ്ച നടന്നത്. അദ്ദേഹത്തോടൊപ്പം ചീഫ് സെക്രട്ടറി വി പി ജോയിയും പങ്കെടുത്തു.
ധാരണയനുസരിച്ച് നിലമ്പൂര്‍- നഞ്ചന്‍കോട് പദ്ധതി ഉപേക്ഷിച്ചു. മലപ്പുറം-മൈസൂര്‍ ദേശീയപാതക്കും കാഞ്ഞങ്ങാട് -കാണിയൂര്‍ റെയില്‍പാതക്കും ധാരണയായി.
കോവളത്ത് ആഗസ്റ്റ് 30ന് നടന്ന മുഖ്യമന്ത്രിമാരുടെ സോണല്‍ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും കര്‍ണാടക മുഖ്യമന്ത്രി ബസരാജ ബൊമ്മൈയും തമ്മില്‍ കണ്ടിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ യോഗം നിശ്ചയിച്ചത്.
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT