Latest News

മാധ്യമപ്രവര്‍ത്തകന്റെ ആത്മഹത്യ: ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം

മാധ്യമപ്രവര്‍ത്തകന്റെ ആത്മഹത്യ: ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം
X

ന്യൂഡല്‍ഹി: ഡല്‍ഹി എഐഐഎംഎസ് ട്രോമാ സെന്ററിനു മുകളില്‍ നിന്ന് മാധ്യമപ്രവര്‍ത്തകന്‍ താഴേക്ക് ചാടി ആത്മഹത്യ ചെയ്ത കേസില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ ഡല്‍ഹി പ്രസ് ക്ലബ്ബിനു മുന്നില്‍ നിശ്ശബ്ദ പ്രതിഷേധം നടത്തി.

കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ മാധ്യമപ്രവര്‍ത്തകന്റെ മരണത്തില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച ശേഷമാണ് മാധ്യമവര്‍ത്തകര്‍ പുതിയ ആവശ്യവുമായി മുന്നോട്ട് വന്നത്. 48 മണിക്കൂറിനുള്ളില്‍ റിപോര്‍ട്ട് നല്‍കാനാണ് ഹൈലവല്‍ കമ്മറ്റിയോട് നിര്‍ദേശിച്ചിട്ടുള്ളത്. ജൂണ്‍ 6 നാണ് ഡല്‍ഹിയില്‍ ഒരു ഹിന്ദി ദിനപത്രത്തില്‍ മാധ്യമപ്രവര്‍ത്തകനായ തരുണ്‍ സിസോദിയ എയിംസിലെ ആശുപത്രി കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി മരിച്ചത്.

എയിംസ് ഡയറക്ടര്‍ക്കാണ് അന്വേഷണച്ചുമതല. ചീഫ് ന്യൂറോ സര്‍ജന്‍ പ്രഫ. പദ്മ, സൈക്യാട്രി മേധാവി പ്രഫ. ആര്‍ കെ ചദ്ദ, ഡെപ്യൂട്ടി ഡയറക്ടര്‍ (അഡ്മിനസ്‌ട്രേഷന്‍) പാണ്ഡ, ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റിഹാബിലെ ഡോ. യു സിങ് തുടങ്ങിയവരാണ് മറ്റ് അംഗങ്ങള്‍.

37 വയസ്സുള്ള മാധ്യമപ്രവര്‍ത്തകനെ ജൂണ്‍ 24നാണ് കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികില്‍സയ്ക്കു ശേഷം ആരോഗ്യസ്ഥിതി മെച്ചപ്പെടുകയും ജനറല്‍ വാര്‍ഡിലേക്ക് മാറ്റാനിരിക്കുകയുമായിരുന്നു. അതിനടിയിലാണ് ഇന്ന് ഉച്ചയോടെ വാര്‍ഡില്‍ നിന്ന് തരുണ്‍ ഇറങ്ങിയോടുകയും ചില്ല് ജാലകം തകര്‍ത്ത് താഴേക്ക് ചാടുകയും ചെയ്തതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. ജീവനക്കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വൈകീട്ടാണ് അതിതീവ്ര പരിചരണ വിഭാഗത്തില്‍ വച്ച് തരുണ്‍ മരിച്ചു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ തരുണ്‍ ബ്രയിന്‍ ട്യൂമറിന് ചികില്‍സ തേടിയിരുന്നു. കൊവിഡ് ബാധിച്ച് ആശുപത്രിയിലെത്തിച്ച ശേഷം അദ്ദേഹം മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിതായും പറയുന്നു. അതിന്റെ ഭാഗമായി മരുന്നുകളും നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it