Latest News

അമേരിക്കയില്‍ സിഖ് കുടുംബം കൊല്ലപ്പെട്ടു

ഹകികാത് സിങ് പനാഗ്, ഭാര്യ പരംജിത് കൗര്‍, ഇവരുടെ മകള്‍ ഷാലിന്ദര്‍ കൗര്‍, ഭാര്യാ സഹോദരി അമര്‍ജിത് കൗര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

അമേരിക്കയില്‍ സിഖ് കുടുംബം കൊല്ലപ്പെട്ടു
X

ന്യൂഡല്‍ഹി: അമേരിക്കയിലെ സിന്‍സിനാറ്റിയില്‍ ഒരു ഇന്ത്യക്കാരനും മൂന്ന് ഇന്ത്യന്‍ വംശജരും അടങ്ങുന്ന സിഖ് കുടുംബം കൊല്ലപ്പെട്ടു. ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. സിക്കുകാരായ ഹകികാത് സിങ് പനാഗ്, ഭാര്യ പരംജിത് കൗര്‍, ഇവരുടെ മകള്‍ ഷാലിന്ദര്‍ കൗര്‍, ഭാര്യാ സഹോദരി അമര്‍ജിത് കൗര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.കൊലപാതകം വിദ്വേഷ കൊലപാതകമാണോ നടന്നതെന്നുള്ളത് വ്യക്തമല്ലന്നും സുഷമ സ്വരാജ് പറഞ്ഞു.അമേരിക്കയിലെ ഇന്ത്യന്‍ സ്ഥാനപതിയെ വിവരം ഔദ്യോഗികമായി അറിയിച്ചതായി സുഷമസ്വരാജ് ട്വീറ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് പോലിസ് അന്വേഷം ആരംഭിച്ചു.


Next Story

RELATED STORIES

Share it